അതിതീവ്ര വൈറസ്‌ കേരളത്തിലും; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

നാല് ജില്ലകളിൽ അതിതീവ്ര കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു

Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: അതിതീവ്ര കൊറോണ വൈറസ്‌ ബാധ കേരളത്തിലും സ്ഥിരീകരിച്ചു. ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ അടിയന്തര വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വകഭേദം വന്ന കോവിഡ് രോഗബാധ കേരളത്തിൽ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. വളരെ കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.

കോഴിക്കോട്-2, ആലപ്പുഴ-2, കോട്ടയം-1, കണ്ണൂർ-1 എന്നിങ്ങനെയാണ് കേരളത്തിൽ അതിതീവ്ര കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More: കോവിഡ്: ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് ഒരുങ്ങി ഇന്ത്യ

ബ്രിട്ടനിൽ നിന്നെത്തിയ ആറ് പേർക്കാണ് വകഭേദം സംഭവിച്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനാഫലങ്ങൾ കാത്തിരിക്കുകയാണെന്നും വിദേശത്തു നിന്ന് എത്തിയവർ സ്വയമേവ സർക്കാർ സംവിധാനങ്ങളെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കോഴിക്കോടും ആലപ്പുഴയിലും ഓരോ കുടുംബത്തിലെ രണ്ടുപേര്‍ക്ക് വീതം രോഗം. കോട്ടയത്തും കണ്ണൂരും ഓരോ കേസുകള്‍ സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ടിലാണ് പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

Read More: തിയറ്ററുകള്‍ തുറക്കല്‍ അടുത്തയാഴ്ച; റിലീസിന് ഒരുങ്ങി 20 മലയാള ചിത്രങ്ങള്‍

പുതിയ വൈറസും ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ യുകെയില്‍ നിന്ന് തിരിച്ചെത്തിയവര്‍ കൃത്യമായി അറിയിക്കണം. സമ്പൂര്‍ണസമ്പര്‍ക്കപ്പട്ടിക തയാറാക്കുമെന്ന് കെ.കെ.ശൈലജ പറഞ്ഞു.

വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. മാസ്ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം. പുതിയ കോവിഡ് ബാധ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

40 ശതമാനം മുതൽ 70 ശതമാനം വരെ വ്യാപനശേഷിയുള്ളതാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: New covid 19 strain confirmed kerala kk shailaja teacher press meet

Next Story
നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ക്യാംപസിൽ: ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com