Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

രോഗവ്യാപനം രൂക്ഷമായാല്‍ 144 പ്രഖ്യാപിക്കും; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

പൊതുപരിപാടികളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ടമുറികളില്‍ നടക്കുന്ന പരിപാടികളിലും യോഗങ്ങളിലും പരമാവധി 100 പേര്‍ മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങളുമായി സർക്കാർ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്.

പുതിയ ഉത്തരവ് പ്രകാരം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആര്‍) കൂടിയ മേഖലകളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാം. ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇഫ്താര്‍ വിരുന്നുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ബസുകളില്‍ നില്‍പ് യാത്ര അനുവദിക്കില്ല എന്നിവയും ഉത്തരവിൽ ഉൾപ്പെടുന്നു.

പൊതുപരിപാടികളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ടമുറികളില്‍ നടക്കുന്ന പരിപാടികളിലും യോഗങ്ങളിലും പരമാവധി 100 പേര്‍ മാത്രം. ഇതില്‍ കൂടുതല്‍പേരെ പങ്കെടുപ്പിക്കണമെങ്കില്‍ കോവിഡ് പരിശോധന റിപ്പോര്‍ട്ട് നെഗറ്റീവ് ആയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ആഘോഷങ്ങള്‍, കലാകായിക മേളകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് ഇത് ബാധകമാണ്.

പരിപാടികളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ കൂടരുത്. ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ പാക്കറ്റുകളില്‍ നല്‍കാന്‍ ശ്രമിക്കണം.

ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയ മേഖലകളില്‍ ആവശ്യമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാം.

എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. സ്ഥാപനങ്ങള്‍ ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.

യോഗങ്ങളും മറ്റും ഓണ്‍ലൈനില്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കണം. ആശുപത്രികളിലെ ഒപികളിലെ തിരക്ക് ഒഴിവാക്കന്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഉപയോഗപ്പെടുത്തണം.

സിനിമാ തിയേറ്ററുകളും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഒരേസമയം അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഹോംഡെലിവറി പ്രോത്സോഹിപ്പിക്കണം.

മെഗാ ഷോപ്പിങ് ഫെസ്റ്റിവലും മറ്റു മേളകളും രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം.

റംസാന്‍ സമയമായതിനാല്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ മതനേതാക്കളും ജില്ലാ അധികാരികളും ശ്രദ്ധിക്കണം.

സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്, കെപ്‌കോ, മത്സ്യഫെഡ്, മില്‍മ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വില്‍പനയും ഹോംഡെലിവറിയും പ്രോത്സാഹിപ്പിക്കണം.

എ.സി. സംവിധാനമുള്ള മാളുകള്‍ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പ്രവേശനം പരിമിതപ്പെടുത്തണം. ഇവിടങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: New covid 19 regulations and restrictions by government

Next Story
പാനൂർ കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽMansoor Murder Case,Panoor Mansoor Murder Case,Panoor Murder Case,arrest,panoor,മൻസൂർ വധക്കേസ്,പോസ്റ്റ്മോർട്ടം റിപ്പോർട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express