Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

CoronaVirus Update: കേരളത്തിൽ വീണ്ടും കൊറോണ; പത്തനംതിട്ടയിൽ അഞ്ച് പേർക്ക് വെെറസ് ബാധ സ്ഥിരീകരിച്ചു

രോഗം ബാധിച്ച പത്തനംതിട്ട സ്വദേശികൾ എത്തിയ കൊല്ലത്തെ വീട്ടുകാർ ഉൾപ്പെടയുള്ളവർ നിരീക്ഷണത്തിലാണ്

Corona

CoronaVirus Update:  തിരുവനന്തപുരം: പത്തനംതിട്ടയിൽ അഞ്ചുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ കൊല്ലത്ത് അഞ്ചുപേർ നിരീക്ഷണത്തിൽ.  പത്തനംതിട്ടയിൽ രോഗം ബാധിച്ചവർ എത്തിയ വീട്ടിലുള്ളവർ ഉൾപ്പെടയുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

ഇറ്റലിയില്‍നിന്നു പത്തനംതിട്ടയില്‍ എത്തിയ മൂന്നുപേര്‍ക്കും അവരുടെ രണ്ടു ബന്ധുക്കള്‍ക്കുമാണ് രോഗബാധ ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 39 ആയി. രോഗം ബാധിച്ച റാന്നി സ്വദേശികളാ മൂന്നു പേർ ഫെബ്രുവരി 29-നാണ് കേരളത്തിലെത്തിയത്. തുടർന്ന് ബന്ധുക്കളായ രണ്ടുപേർക്കും രോഗം ബാധിക്കുകയാണ്. അഞ്ചുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കയില്ലെന്നും പറഞ്ഞ മന്ത്രി ശ്രദ്ധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

രോഗബാധിതര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു.

ഫെബ്രുവരി 29-ന് ഇറ്റലിയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ 55 വയസ്സുകാരനും ഭാര്യയും മകനും ഇയാളുടെ മൂത്ത സഹോദരനും ഭാര്യയ്ക്കുമാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 39 ആയി ഉയർന്നു. രാജ്യത്ത് ആദ്യമായി കേരളത്തിലാണു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരിയില്‍ ചൈനയില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കാണു രോഗം കണ്ടെത്തിയത്. തൃശൂര്‍, ആലപ്പുഴ, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന ഇവര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

Read Also: പത്തനംതിട്ടയിൽ കൊറോണ; ഈ വിമാനങ്ങളില്‍ യാത്ര ചെയ്‌തവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക

കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവര്‍ ഇറ്റലിയില്‍ നിന്നെത്തിയ കാര്യം അറിയിച്ചില്ല. ഇവര്‍ ഇറ്റലിയില്‍നിന്നു വന്ന ശേഷം എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. മൂത്ത സഹോദരനെ പനി ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ആരോഗ്യവകുപ്പ് അന്വേഷണം നടത്തുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് ഇളയ സഹോദരന്‍ ഇറ്റലിയില്‍ നിന്നുമെത്തിയ കാര്യം മനസിലാക്കിയത്.

ഉടന്‍ തന്നെ അവരോട് ആശുപത്രിയില്‍ അടിയന്തമായി മാറാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം അവഗണിക്കുകയാണുണ്ടായത്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഇവരെ നിരീക്ഷണത്തിലാക്കി സാമ്പിളെടുത്ത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. ഇവര്‍ ആശുപത്രിയിലേക്ക് വരാന്‍ കൂട്ടാക്കിയില്ലെന്ന് മന്ത്രി പറഞ്ഞു.

“ഇവരുമായി ബന്ധപ്പെട്ട എല്ലാവരേയും ആരോഗ്യവകുപ്പ് നിരീക്ഷിക്കും. കേരളത്തിൽ എത്തിയ ശേഷം ഇറ്റലിയിൽ നിന്നാണ് എത്തിയതെന്ന വിവരം ഇവർ മറച്ചുവച്ചു. വിദേശത്തു നിന്ന് എത്തിയവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് കർശന നിർദേശമുണ്ട്,” എന്നാൽ, ഇവർ അത് ചെയ്‌തില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്.

കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറച്ചുവയ്‌ക്കുന്നത് വലിയ കുറ്റമാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: Attukal Pongala: കൊറോണ ലക്ഷണമുള്ളവര്‍ പൊങ്കാലയ്ക്ക് എത്തരുത്‌: ആരോഗ്യമന്ത്രി

പോസിറ്റീവ് കേസാണെന്ന് അറിഞ്ഞയുടന്‍ പത്തനംതിട്ട ജില്ല കളക്ടറും ജില്ല മെഡിക്കല്‍ ഓഫീസറും ശക്തമായ നടപടി സ്വീകരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തു. ഇന്ന് വൈകുന്നേരത്തോടെ ഇവര്‍ പോയ സ്ഥലങ്ങളും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളേയും കണ്ടെത്താന്‍ കഴിയും.

രോഗികളുമായി ഇടപെട്ടവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ആരോഗ്യവകുപ്പ് പുറത്തുവിട്ട നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഇറ്റലിയിൽ നിന്ന് വെനീസ്-ദോഹ ഖത്തർ എയർവേ‌യ്‌സ് 126 ലാണ് ഇവർ യാത്ര ചെയ്‌തത്. അതിനുശേഷം ദോഹയിലെത്തി ഖത്തർ 514 ൽ കൊച്ചിയിലെത്തുകയായിരുന്നു. ഈ വിമാനങ്ങളില്‍ യാത്ര ചെയ്‌തവർ ആരോഗ്യവകുപ്പുമായി ഉടൻ ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കൊച്ചിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് ടാക്‌സി കാറിലാണ്‌ യാത്ര ചെയ്തത്. ഈ വാഹനമോടിച്ച ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

വിദേശത്തില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണം. ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.

അതേസമയം, കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ്റുകാൽ പൊങ്കാലയ്‌ക്ക് മാറ്റമില്ല എന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി. നാളെയാണ് തിരുവനന്തപുരത്ത് പൊങ്കാല. പൊങ്കാല നടക്കുന്നിടത്തെല്ലാം കനത്ത ജാഗ്രത പുലർത്തിയിട്ടുണ്ടെന്നും വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പത്തനംതിട്ട ജില്ലാ കലക്‌ടർ ടി.ബി.നൂഹുമായി ആരോഗ്യമന്ത്രി ചർച്ച നടത്തി. ആരോഗ്യ വകുപ്പ് എട്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. പത്തനംതിട്ടയില്‍ അഞ്ച് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

പത്തനംതിട്ടയിൽ അഞ്ചുപേർക്കു രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ  എറണാകുളം കലക്ടര്‍ സുഹാസ് അടിയന്തര യോഗം വിളിച്ചിരുന്നു. പത്തനംതിട്ടയിലെ രോഗബാധിതര്‍ നെടുമ്പാശേരിയിലാണ് വിമാനം ഇറങ്ങിയത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് കലക്ടര്‍ യോഗം വിളിച്ചത്.

Read Here: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് 732 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 729 സാമ്പിളുകള്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 664 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്ന 14 പേരെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കി. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നു മന്ത്രി കെകെ ശൈലജ ഫെയ്‌സ്‌ ബുക്ക് പേജിൽ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: New corona case in kerala covid 19 positive case kk shailaja

Next Story
പക്ഷിപ്പനി: മുക്കത്ത് കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും അടച്ചിടാൻ​ ഉത്തരവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com