Latest News

ഏനാത്ത് പാലം പണിയാൻ പട്ടാളം വരും; സുധാകരന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

കരസേനയെ ഉപയോഗിച്ചായിരിക്കും പാലം പണിയുകയെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കര്‍ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി ഡല്‍ഹിയില്‍ പറഞ്ഞു.

G Sudhakaran, Malayalam Film Industry, Movie Superstars, Dileep, Actress Abduction, നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, ദിലീപ്, മന്ത്രി ജി സുധാകരൻ

പത്തനംതിട്ട: ഏനാത്ത് പാലത്തിന് സമാന്തരമായി താൽക്കാലിക പാലം നിർമിക്കുന്നതിന്റെ സാധ്യത പരിശോധിക്കാനായി ഇന്ത്യൻ കരസേന പാലം സന്ദർശിക്കും. ബെംഗളൂരുവിൽനിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥർ നാളെ പാലം സന്ദർശിക്കും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ കരസേനയുടെ സേവനം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ, കരസേനയെ ഉപയോഗിച്ചായിരിക്കും ഏനാത്ത് പാലം പണിയുകയെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കര്‍ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.

ഏനാത്ത് പാലത്തിന് സമാന്തരമായി താല്‍ക്കാലിക പാലം യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കണമെന്നും കരസേനാ ഉദ്യോഗസ്ഥരെ പാലം നിര്‍മ്മിക്കേണ്ട സ്ഥലം സന്ദര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് ജി.സുധാകരൻ പ്രതിരോധമന്ത്രിക്ക് കത്തയച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: New bridge will build in enath says defence minister

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express