കൊച്ചി: കൊച്ചിയിൽ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. രാവിലെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ചികിത്സക്കെത്തിയ പതിനേഴുകാരിയുടെ കുഞ്ഞാണെന്ന് കണ്ടെത്തി. രാവിലെ അമ്മയുടെ ഒപ്പം സ്കാനിങ്ങിന് എത്തിയ പെൺകുട്ടി ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്തു. പോസ്കോ പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം.
Also read: കൊല്ലത്ത് അമ്മയ്ക്കും മകനുംനേരെ സദാചാര ഗുണ്ടാക്രമണം, പ്രതി ഒളിവിൽ