scorecardresearch
Latest News

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം മരിക്കുന്ന എട്ടാമത്തെ കുഞ്ഞ്

കുഞ്ഞിന് 1.3 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം മരിക്കുന്ന എട്ടാമത്തെ കുഞ്ഞ്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു മ​ര​ണം. പാ​ലൂ​ർ ഊരി​ലെ വ​ള്ളി-ശിവദാസ് ദമ്പതികളുടെ ര​ണ്ടു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. കുഞ്ഞിന് 1.3 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. കുഞ്ഞിന്റെ ഹൃദയ വാൾവിന് തകരാർ ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്. കഴിഞ്ഞ മാസവും അട്ടപ്പാടിയിൽ ഒരു കുട്ടി മരിച്ചിരുന്നു. മെയ് 26ന് താവളം ബൊമിയമ്പാടി ഊരിലെ അനു-ശെൽവരാജ് ദമ്പതികളുടെ 11 ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു കുഞ്ഞ് മരിച്ചത്.

പ്രസവസമയത്ത് തൂക്കക്കുറവുണ്ടായിരുന്ന കുഞ്ഞ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജനിച്ചപ്പോൾ 1.75 കിലോഗ്രാം ആയിരുന്നു കുഞ്ഞിന്റെ തൂക്കം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: New born baby again dead in attappadi tribal area 8th in this year