scorecardresearch

'ഗ്രൂപ്പിലിട്ട് തട്ടണം'; ദിലീപ് കേസില്‍ പുതിയ ശബ്ദരേഖ പുറത്ത്

പൊലീസ് ഉദ്യോഗസ്ഥരെ എങ്ങനെ വധിക്കണമെന്നു ദിലീപ് പറയുന്ന ശബ്ദരേഖയുണ്ടെന്നു പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു

പൊലീസ് ഉദ്യോഗസ്ഥരെ എങ്ങനെ വധിക്കണമെന്നു ദിലീപ് പറയുന്ന ശബ്ദരേഖയുണ്ടെന്നു പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു

author-image
WebDesk
New Update
Dileep, Actress attack case, Balachandra Kumar, ie malayalam

കൊച്ചി: വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ഹാമ്യഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയാനിരിക്കെ പുതിയ ശബ്ദരേഖ പുറത്തുവിട്ട് ബാലചന്ദ്ര കുമാര്‍. 'ഒരാളെ തട്ടാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഗ്രൂപ്പിലിട്ട് തട്ടിയേക്കണം' എന്ന് ദിലീപിന്റേതെന്നു കരുതുന്ന ശബ്ദത്തില്‍ പറയുന്ന ക്ലിപ്പാണ് പുറത്തുവന്നിരിക്കുന്നത്.

Advertisment

'ഒരു വര്‍ഷം ഒരു ലിസ്റ്റുമുണ്ടാക്കരുത്, ഒരു റെക്കോഡുമുണ്ടാക്കരുത്, ഫോണ്‍ ഉപയോഗിക്കരുത്,' എന്നിങ്ങനെ പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം. ശബ്ദരേഖയുടെ ആധികാരികത ഐഇ മലയാളത്തിന് സ്വതന്ത്രമായി ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ എങ്ങനെ വധിക്കണമെന്നു ദിലീപ് പറയുന്ന ശബ്ദരേഖയുണ്ടെന്നു പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ശബ്ദരേഖ പുറത്തുവിടുമെന്നു ബാലചന്ദ്രകുമാര്‍ ഇന്നലെ മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

Also Read: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ സഹോദരന്‍ അനൂപിന് ദിലീപ് നല്‍കിയ നിര്‍ദേശമാണിതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം. ഈ സംഭാഷണം 2017 നവംബര്‍ 15ലേതാണെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

Advertisment

ഗൂഢാലോചന തെളിയിക്കുന്ന കൂടുതല്‍ ശബ്ദരേഖകള്‍ തന്റെ പക്കലുണ്ടെന്നും ആവശ്യമായ സമയങ്ങളില്‍ പുത്തുവിടുമെന്നായിരുന്നു ബാലചന്ദ്രകുമാര്‍ കഴിഞ്ഞദിവസങ്ങളില്‍ പറഞ്ഞത്്.

അതിനിടെ, ബാലചന്ദ്രകുമാറിനെതിരെ കണ്ണൂര്‍ സ്വദേശിയായ യുവതി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പീഡന പരാതി നല്‍കി. 10 വര്‍ഷം മുന്‍പ് കൊച്ചിയില്‍ വച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചതായും നിയമനടപടികളിലേക്ക് കടന്നതായും സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസ് ഐഇ മലയാളത്തോട് സ്ഥിരീകരിച്ചു.

സുഹൃത്തിന്റെ കൈയില്‍നിന്ന് ലഭിച്ച ബാലചന്ദ്ര കുമാറിന്റെ നമ്പറിലേക്കു ജോലി ആവശ്യപ്പെട്ടാണ് വിളിച്ചത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൊച്ചി പുതുക്കലവട്ടത്തെ ചലച്ചിത്ര ഗാനരചയിതാവിന്റെ വീട്ടില്‍വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.

പരാതിപ്പെടുമെന്ന് പറഞ്ഞെങ്കിലും പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും ബാലചന്ദ്രകുമാര്‍ ഭീഷണപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. നടിയ്ക്കു നീതി ലഭിക്കുന്നതിനായി ചാനലുകളിലെത്തി സംസാരിക്കുന്നത് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി മുന്നോട്ടുപോകാമെന്ന തീരുമാനത്തിലെത്തിയതെന്നും യുവതി പരാതിയില്‍ പറയുന്നു.

Dileep Actress Attack Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: