കൊച്ചി: രാജ്യത്ത് പുതിയ രണ്ടിനം ഉറുമ്പുകളെ കണ്ടെത്തി. ഊസറെ ( Ooceraea) എന്ന അപൂർവ ജനുസിൽപ്പെട്ട രണ്ടിനം ഉറുമ്പുകളെ കേരളത്തിലും തമിഴ്നാട്ടിലുമായാണ് കണ്ടെത്തിയത്.
തേക്കടി പെരിയാര്‍ കടുവ സങ്കേതത്തില്‍നിന്നു കണ്ടെത്തിയ ഒരിനത്തിന് ഊസറെ ജോഷി (Ooceraea joshii ) എന്നാണു പേര് നല്‍കിയിരിക്കുന്നത്. വിഖ്യാത പരിണാമ ജീവശാസ്ത്രജ്ഞൻ പ്രൊഫ. അമിതാഭ് ജോഷിയോടുള്ള ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയത്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള ജവഹർലാൽനെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ ഗവേഷകനായിരുന്നു അമിതാഭ് ജോഷി.
ഊസറെ ഡെകാമെറ (Ooceraea decamera) എന്നാണ് തമിഴ്നാട്ടിൽ കണ്ടെത്തിയ ഉറുമ്പ് ഇനത്തിന് പേര് നൽകിയിട്ടുള്ളത്. പുതുതായി കണ്ടെത്തിയ രണ്ട് ഉറുമ്പ് ഇനങ്ങളിലും തലയിലെ ആന്റിനകളിലെ ഖണ്ഡങ്ങളുടെ എണ്ണം മറ്റ് ഇനങ്ങളുടേതിൽനിന്ന് വ്യത്യസ്തമാണ്. കൊമ്പിൽ 10 ഖണ്ഡങ്ങളാണ് ഇവയ്ക്കുള്ളത്. ഇതാദ്യമായാണ് ഈ ജനുസില്‍നിന്നും കൊമ്പില്‍ 10 ഖണ്ഡങ്ങളോട് കൂടിയ രണ്ടിനങ്ങളെ കണ്ടെത്തിയത്.
Read More: ജീവിക്കാന്‍ ഓക്‌സിജന്‍ വേണ്ട; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഈ ജീവി
പട്യാല പഞ്ചാബി സര്‍വകലാശാലയിലെ പ്രൊഫ. ഹിമേന്ദര്‍ ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ഇനങ്ങളെ കണ്ടെത്തിയത്. കണ്ടുപിടിത്തം സൂകീസ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ ജനുസില്‍ പെട്ട 14 ഇനങ്ങളെയാണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ അഞ്ചെണ്ണം 11 ഖണ്ഡങ്ങളുള്ളതും എട്ടെണ്ണം ഒന്‍പത് ഖണ്ഡങ്ങളുള്ളതും ഒന്ന് എട്ട് ഖണ്ഡങ്ങളുള്ളതുമാണ്. ഇന്ത്യയില്‍ ഇതിനുമുന്‍പ് കണ്ടെത്തിയ രണ്ടിനങ്ങള്‍ ഒമ്പതും പതിനൊന്നും ഖണ്ഡങ്ങളുള്ളവയാണ്.
Read More: പുതിയൊരു ജീവിവര്‍ഗ്ഗത്തെ കണ്ടെത്തി, ട്വിറ്ററില്‍ നിന്ന്
പുതിയ ഇനത്തിന്റെ സ്വഭാവഗുണങ്ങള്‍, കണ്ടെത്തിയ പ്രദേശം, എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി പേര് നല്‍കുന്നത്. എന്നാല്‍ പരിണാമ ജീവശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതി വിജ്ഞാനീയം, വര്‍ഗീകരണ ശാസ്ത്രം തുടങ്ങിയ പ്രത്യേക ഗവേഷണ മേഖലകളിലെ അതുല്യ സംഭാവനകള്‍ക്കുള്ള ആദരമായി ഈ രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞരുടെ പേരിലും പുതിയ ജനുസുകള്‍ അറിയപ്പെടാറുണ്ട്.