അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ നിയമഭേദഗതി വരുന്നു

സുരക്ഷ, ഉറപ്പ് എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ കോമ്പൗണ്ടിങ് ഫീസ് ഈടാക്കിയാകും കെട്ടിടങ്ങൾ ക്രമവത്കരിക്കുക

pinarayi vijayan, cpm

തിരുവനന്തപുരം: ഈ വർഷം ജൂലൈ 31നോ അതിനു മുമ്പോ നിർമിച്ച അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ നിയമഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സുരക്ഷ, ഉറപ്പ് എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ കോമ്പൗണ്ടിങ് ഫീസ് ഈടാക്കിയാകും കെട്ടിടങ്ങൾ ക്രമവത്കരിക്കുക.

ക്രമവത്ക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുന്‍സിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തുന്നതിന് പ്രത്യേക ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കെട്ടിടങ്ങള്‍ ക്രമവത്കരിക്കാനുള്ള അധികാരം പ്രത്യേക സമിതിക്ക് നല്‍കും. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലും പുനരുദ്ധാരണവും ഈ പരിധിയില്‍ വരും.

കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനരുദ്ധാരണം എന്നിവയും ക്രമവല്‍ക്കരണ പരിധിയില്‍ കൊണ്ടുവരും. അനധികൃത കെട്ടിടങ്ങള്‍ ക്രവല്‍ക്കരിക്കുന്നതിനുളള അധികാരം പഞ്ചായത്തിലാണെങ്കില്‍ ജില്ലാ ടൗണ്‍പ്ലാനര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിക്കായിരിക്കും.

നഗരങ്ങളിലാണെങ്കില്‍ ഇതിനുളള അധികാരം ജില്ലാ ടൗണ്‍ പ്ലാനര്‍, റീജിണല്‍ ജോയിന്റ് ഡയറക്ടര്‍ (അര്‍ബന്‍ അഫേയ്ഴ്സ്) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കായിരിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: New amendment for illegal building cabinet decision

Next Story
സാങ്കേതിക സർവ്വകലാശാല നിയമ ഭേദഗതിക്ക് മന്ത്രിസഭ നീക്കം; സി.കെ.വിനീതിന് സെക്രട്ടേറിയേറ്റിൽ ജോലിKerala secretariat
The moderation of comments is automated and not cleared manually by malayalam.indianexpress.com