തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ ബോഗി വേർപെട്ടു. പേട്ട റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് ഇന്നു രാവിലെയായിരുന്നു സംഭവം. ട്രെയിനിനു വേഗം കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
പേട്ട സ്റ്റേഷനിൽനിന്നു മുന്നോട്ടുപോയപ്പോഴാണ് എൻജിനും ബി6വരെയുളള ബോഗികളും വേർപെട്ടത്. കുറച്ചുനേരം മുന്നോട്ടുപോയപ്പോഴാണ് കാര്യം മനസിലായത്. ഉടൻ തന്നെ ട്രെയിൻ നിർത്തി. അപ്പോഴേക്കും വേർപെട്ട ബോഗികളുമായി എൻജിൻ കൊച്ചുവേളിവരെ എത്തിയിരുന്നു.
Netravathi express train compartment gets detached while running!! Started from tvm central. Before reaching the next stop this happened. Today! @RailMinIndia @RailwaySeva @PiyushGoyalOffc pic.twitter.com/nUsTx7oBUT
— Midhun M Kuriakose (@mithunmdelhi) October 30, 2019
റെയിൽവേ ഉദ്യോഗസ്ഥരെത്തി ബോഗികള്‍ കൂട്ടി യോജിപ്പിച്ചതിനും പരിശോധനകള്‍ക്കും ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. കപ്ലറിൽ ഉണ്ടായ തകരാറാണ് ബോഗികൾ വേർപെടാൻ കാരണമായത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.