തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ പരാതിയിൽ തുടര്‍നടപടി ആവശ്യമില്ലെന്ന് വിജിലന്‍സ് തീരുമാനിച്ചു. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും നിലപാട്. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

കെ.ടി ജലീലിനെതിരെ ബന്ധുനിയമന കുറ്റം ആരോപിച്ച് പി.കെ ഫിറോസ് നല്‍കിയ പരാതി വിജിലന്‍സ് ബന്ധപ്പെട്ട വകുപ്പിന് അയച്ചിരുന്നു. ഈ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന നിലപാട് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

ജലീലിന്റെ ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ തലപ്പത്ത് നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. മന്ത്രിക്കെതിരെ പലപ്പോഴായി പി.കെ ഫിറോസ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ ശക്തമായതോടെ കെ.ടി അദീബ് രാജിവയ്ക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.