തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തിൽ മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറിയോ തന്നിൽ നിന്നും വിശദീകരണം തേടിയിട്ടില്ലെന്നായിരുന്നു നേരത്തെ കെ.ടി ജലീല്‍ പ്രതികരിച്ചത്.

ഇന്ന് അരമണിക്കൂറോളം ഇരുവരും എകെജി സെന്ററിൽ കൂടി കാഴ്ച നടത്തിയിരുന്നു. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചർച്ച ചെയ്യാൻ സാധ്യതയുള്ളതിനാലാണ് കോടിയേരിയുമായി ജലീൽ കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന. എന്നാൽ മന്ത്രി ഇത് നിഷേധിച്ചിരുന്നു. തന്റെ പതിവ് സന്ദർശനം മാത്രമാണ് ഇതെന്നായിരുന്നു ജലീലിന്റെ പ്രതികരണം.

കുഞ്ഞാലിക്കുട്ടി സാഹിബിനെ താൻ പരാജയപ്പെടുത്തിയ കാലം മുതൽ ലീഗ് തന്റെ രാജിക്കായി ആവശ്യപ്പെടുകയാണ് എന്നായിരുന്നു നേരത്തെ മന്ത്രി പ്രതികരിച്ചത്. തനിക്കെതിരെ അന്ന് മുതലേ സമരം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം വിവാദം സംബന്ധിച്ച് നടത്തിയ പത്ര സമ്മേളനത്തിൽ യോഗ്യത ഉള്ളവരെ നിങ്ങൾ കൊണ്ടുവന്നാലും നിയമിക്കമെന്നായിരുന്നു മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.