scorecardresearch
Latest News

അയല്‍വാസികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബാബുവിന്റേത് കൊലപാതകമാണെന്നാണ് പൊലിസിന്റെ സംശയം

crime, ie malayalam
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കുറ്റിയടിയില്‍ അയല്‍വാസികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബു (50), അയല്‍വാസി രാജീവന്‍ എന്നിവരാണു മരിച്ചത്. ഇന്നു രാവിലെയാണു ബാബുവിനെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ രാജീവനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

ബാബുവിന്റേത് കൊലപാതകമാണെന്നാണ് തൊട്ടില്‍പ്പാലം പൊലിസിന്റെ സംശയം. പ്രാഥമിക പരിശോധനയില്‍ കഴുത്തിനു പുറമേ ബാബുവിന്റെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തി. രാജീവിന്റേത്് ആത്മഹത്യ തന്നെയാണെന്നാണ് വിലയിരുത്തല്‍. ഇരുമരണങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെങ്കിലും അതെന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇരുവരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അയല്‍വാസികളുടേയും മൊഴി എടുത്തെങ്കിലും കാര്യമായ തുമ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

ബാബുവിനെ കൊലപ്പെടുത്തിയ ശേഷം രാജീവന്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് സംശയം. സംഭവസമയത്ത് ബാബുവിന്റെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭാര്യ വി.ബിജിന അങ്കണവാടിയില്‍നിന്നു മടങ്ങി വന്നപ്പോഴാണു ബാബുവിനെ മരിച്ച നിലയില്‍ കണ്ടത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Neighbours found dead in kozhikode