scorecardresearch

ദമ്പതികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയശേഷം അയൽവാസി ആത്മഹത്യ ചെയ്തു

പച്ചാളം സ്വദേശി വില്യം ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊളളലേറ്റ ദമ്പതികളെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പച്ചാളം സ്വദേശി വില്യം ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊളളലേറ്റ ദമ്പതികളെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

author-image
WebDesk
New Update
Murder | Suicide

ദമ്പതികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയശേഷം അയൽവാസി ആത്മഹത്യ ചെയ്തു

കൊച്ചി: ദമ്പതികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം അയൽവാസിയായ യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചി വടുതലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പച്ചാളം സ്വദേശി വില്യം ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊളളലേറ്റ ദമ്പതികളെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read:മിഥുന് കണ്ണീരോടെ നാട് ഇന്ന് വിട നൽകും

Advertisment

അയൽവാസികളായ ഇരുവരും തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നതായാണ് വിവരം. വൈകീട്ടോടെ ക്രിസ്റ്റഫറിന്റെയും മേരിയുടെ വീട്ടിലെത്തിയ വില്യം ഇരുവരോടും സംസാരിക്കുന്നതിനിടെ കൈയിൽ കരുതിയ പെട്രോൾ അവരുടെ ദേഹത്തേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

Also Read:കനത്ത മഴ; ഇന്ന് മൂന്ന് ജില്ലകളിൽ അവധി

പൊള്ളലേറ്റ് ദമ്പതികളുടെ പരിക്കുകൾ ഗുരുതരമാണ്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചത്.തീ കൊളുത്തിയ ശേഷം യുവാവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. 

Also Read:അതീതീവ്ര മഴ തുടരും; ഇന്ന് അഞ്ചിടത്ത് റെഡ് അലർട്ട്

വില്യമിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ യുവാവിനെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വില്യമിന്റെ വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു. എന്താണ് തീ കൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. നാളുകളായി ഇവർ തമ്മിൽ തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

Read More

വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്‌കരിച്ചു

Kochi Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: