തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ന്. സച്ചിന് ടെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റില്‍ നടത്താനിരുന്ന വള്ളംകളി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ടൂറിസം മേഖലയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ വള്ളംകളി നടത്താനായി തീരുമാനിച്ചതെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
പ്രളയത്തിന്റെ ദുരിതങ്ങള്‍ പൂര്‍ണ്ണമായും മാറ്റാന്‍ ഇനിയും മാസങ്ങള്‍ വേണം. അതേസമയം, കുട്ടനാട് സുരക്ഷിതമാണെന്നാണ് ഈ വള്ളം കളിയിലൂടെ ലോകത്തിന് നല്കാന് ഉദ്ദേശിക്കുന്ന സന്ദേശമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പ്രധാനകാരണമായി വള്ളംകളിയെ കാണാനാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.