ആലപ്പുഴ: നെഹ്റു ട്രോഫി വളളംകളിയില്‍ തുരുത്തിക്കാട് ബോട്ട് ക്ലബ് തുഴഞ്ഞ ഗബ്രിയേൽ ചുണ്ടൻ ജലരാജാവ്. പുന്നമടക്കായലില്‍ നടന്ന ആവേശകരമായ ഫൈനലിൽ സെക്കന്റുകള്‍ വ്യത്യാസത്തിലാണ ഗബ്രിയേലിന്റെ വിജയം. ഫോട്ടോഫിനിഷിലൂടെയാണ് 65ആമത് നെഹ്റു ട്രോഫി വിജയിയെ പ്രഖ്യാപിച്ചത്. 4.17.42 മിനുറ്റിലാണ് തുഴഞ്ഞെത്തിയത്.

ഹാട്രിക് മോഹവുമായി എത്തിയ പായിപ്പാട് ചുണ്ടനെയും, കാരിച്ചാലിനെയും മഹാദേവിക്കാട് കാട്ടിൽതെക്കേതിനെയും നിഷ്‍പ്രഭമാക്കിയാണ് കന്നി മത്സരത്തില്‍ തന്നെ ഗബ്രിയേലിന്റെ കുതിപ്പ്. ഇതോടെ എറണാകുളത്ത് നിന്നുള്ള തുരുത്തിക്കാട് ബോട്ട് ക്ലബിന് ആദ്യ നെഹ്റു ട്രോഫി കിരീടവും സ്വന്തമായി. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ രണ്ടാമതെത്തി(4.17.72). പായിപ്പാടാണ് മൂന്നാമതെത്തിയത്. കാരിച്ചാല്‍ നാലം സ്ഥാനവും കരസ്ഥമാക്കി.

ഫൗൾ സ്റ്റാർട്ടു മൂലം മൂന്നാം ഹീറ്റ്സിലെ മൽസരം നാലു തവണ മുടങ്ങിയത് തർക്കങ്ങൾക്ക് വഴിവച്ചു. ഇതോടെ ഫൈനൽ മൽസരം ഏറെ വൈകിയാണ് ആംരഭിച്ചത്. ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ