പായിപ്പാടന് ചുണ്ടന് ജലരാജാക്കന്മാര്. ജെയ്സ്കുട്ടി ജേക്കബിന്റെ നേതൃത്വത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് ചുണ്ടന് തുഴഞ്ഞത്. ആലപ്പുഴ പൊലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതിന്റെ വെല്ലുവിളിയെ അതിജീവിച്ചാണ് പായിപ്പാടന് കിരീടം ചൂടിയത്.
ആയാപറമ്പ് പാണ്ടി, ചമ്പക്കുളം ബോട്ട് ക്ലബ്ബ് കുമരകം, എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്. പത്ത് വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പായിപ്പാടന് ചുണ്ടന് കിരീടം ചൂടുന്നത്. 2005-07 വരെ ഹാട്രിക്ക് കിരീടം നേടിയ പായിപ്പാടന് പിന്നീട് ശോഭ മങ്ങുകയായിരുന്നു. ഇതോടെ ഗംഭീര തിരിച്ചു വരവാണ് പായിപ്പാടന് നടത്തിയിരിക്കുന്നത്. 400 മീറ്റർ ദൈർഘ്യമുള്ള ട്രാക്കിലാണ് മത്സരങ്ങൾ നടന്നത്.
നേരത്തെ ഗവർണർ ജസ്റ്റിസ് പി.സദാശിവമാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്. തെലുങ്ക് ചലച്ചിത്രതാരം അല്ലു അർജുൻ മുഖ്യാതിഥിയായ ചടങ്ങിൽ അല്ലു അർജുന് പുറമെ ഭാര്യ സ്നേഹ റെഡ്ഡി, കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ, മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
വലിയ ജനകൂട്ടമാണ് മത്സരം കാണാനായി കായലിന് ഇരുകരകളിലും തടിച്ചുകൂടിയത്. മഹാപ്രളയത്തിൽ മുങ്ങിപ്പോയ കേരള ടൂറിസത്തിന്റെ പുനരുദ്ധാരണത്തിന്റെ തുടക്കം കുട്ടനാടൻ കരുത്തിൽ സാധിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് ഇതാദ്യമായി നവംമ്പറിൽ നെഹ്രു ട്രോഫി നടത്തിയത്.