/indian-express-malayalam/media/media_files/uploads/2018/11/allu-arjun_s-wife-sneha-reddy-759.jpg)
Nehru Trophy Boat Race: നെഹ്‌റു ട്രോഫി വള്ളം കളിയ്ക്ക് ആവേശം പകരാന്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം അല്ലു അര്‍ജ്ജുനും. ഒരു മലയാള സിനിമയില്‍ പോലും അഭിനയിക്കാതെ മലയാളികളുടെ ആരാധനാപാത്രമായ അല്ലു അര്‍ജ്ജുന്‍ ഭാര്യ സ്‌നേഹ റെഡ്ഡിയോടൊപ്പമാണ് ആലപ്പുഴയില്‍ എത്തിയത്.
ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന വള്ളം കളി കേരള ഗവര്‍ണര്‍ ജസ്റ്റിസ് ശ്രീ പി സദാശിവം ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര ടൂറിസം മന്ത്രി ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം, ധനമന്ത്രി ശ്രീ തോമസ് ഐസക്, സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍, പൊതുമരാമത്ത് മന്ത്രി ശ്രീ ജി സുധാകരന്‍, സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ പി തിലോത്തമന്‍, പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല, സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ്, ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. തുഴക്കാര്‍ക്കും കാണികള്‍ക്കും ആവേശം പകരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ ടീമും എത്തുന്നുണ്‍.
ഇന്ന് രാവിലെ ഭാര്യ സ്‌നേഹ റെഡ്ഡിയോടൊത്ത് നെടുമ്പാശ്ശേരിയില്‍ എത്തിയ അല്ലു അര്‍ജ്ജുന്‍ നേരെ ആലപ്പുഴയിലേക്ക് പോകുകയായിരുന്നു. ലേക്ക് പാലസ് റിസോര്‍ട്ടില്‍ വിശ്രമിക്കുന്ന അദ്ദേഹം രണ്ട് മണിയ്ക്ക് വള്ളം കളിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.
തെലുഗു ഭാഷയിലെ ടീനേജ് ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം വരുത്തി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയതോടെയാണ് അല്ലു അര്‍ജ്ജുന്‍ ഇവിടെ തരംഗമായി മാറിയത്. ബാലതാരമായി തെലുഗു സിനിമയിലെത്തിയ അല്ലു അര്‍ജ്ജുന്റെ ആര്യ എന്ന ചിത്രം തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.
ചടുലമായ നൃത്ത രംഗങ്ങളും സംഘട്ടനങ്ങളും കൊണ്‍ണ്ട് കേരളത്തിലെ ചെറുപ്പക്കാരുടെ ഇടയില്‍ അല്ലു അര്‍ജ്ജുന്‍ സൃഷ്ടിച്ച തരംഗം ചെറുതായിരുന്നില്ല. വമ്പിച്ച വിജയങ്ങളെ തുടര്‍ന്ന് അല്ലു അര്‍ജ്ജുന്റെ സിനിമകള്‍ തെലുങ്കില്‍ റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ മലയാളത്തിലും മൊഴിമാറ്റം വരുത്തി പ്രദര്‍ശനത്തിന് എത്തിക്കുവാന്‍ വിതരണക്കാര്‍ തുടങ്ങി. മലയാളി ആരാധകരുടെ സ്‌നേഹത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന താരം, മല്ലു അര്‍ജ്ജുന്‍ എന്ന വിളിപ്പേര് ഏറെ ഇഷ്ടപ്പെടുന്നു.
സാധാരണ ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി വള്ളം കളി സ്ഥിരമായി നടന്നു വരുന്നത്. എന്നാല്‍ കേരളത്തിലെ പ്രളയം കണക്കിലെടുത്ത് സൗകര്യപ്രദമായ സമയത്തേക്ക് മത്സരം മാറ്റി വയ്ക്കുകയായിരുന്നു. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് രാവിലെ 11 മണിക്ക് തുടങ്ങും. ചുണ്ടന്‍ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ഫൈനല്‍ മത്സരങ്ങള്‍ രണ്ടു മണിക്കു ശേഷമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.