NEET UG 2019: സംസ്ഥാനത്തെ മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ്) പ്രവേശന പരീക്ഷ 2019 മെയ് അഞ്ചിന് നടക്കും. മെഡിക്കല്‍/ദന്തല്‍ കോളേജുകളിലേയും സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ ക്വാട്ട/മൈനോരിറ്റി ക്വാട്ട ഉള്‍പ്പെടെയുള്ള മുഴുവന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേയും പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി ബിരുദ കോഴ്‌സുകളിലെ പ്രവേശനം കൂടാതെ, സംസ്ഥാനത്തെ അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്റിനറി, ഫിഷറീസ് എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനവും നീറ്റ് പരീക്ഷയിലെ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.

മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ സമയം. നീറ്റ്-യു.ജി പരീക്ഷയ്ക്ക് നവംബര്‍ 30-ാം തിയ്യതി വരെ അപേക്ഷ സമര്‍പ്പിക്കാം. www.ntaneet.nic.in എന്ന വെബ്‌ സൈറ്റിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഡിസംബർ ഒന്നാം തിയതി വരെ ഫീസ് ഓൺലൈനായി അടയ്ക്കാം. ജൂൺ അഞ്ചിന് പരീക്ഷാ ഫലം പ്രഖ്യാപിക്കും.

ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരീക്ഷാ സെന്ററുകൾ.

നീറ്റ് അഡ്മിറ്റ് കാർഡ്, പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, റേഷൻകാർഡ്, വോട്ടർ ഐഡി എന്നിവയിൽ ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖ പരീക്ഷയ്ക്ക് കൊണ്ടു വരേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.