നീറ്റ് പരീക്ഷാ തട്ടിപ്പ്: അറസ്റ്റിലായവരില്‍ മലയാളി വിദ്യാര്‍ഥിയും പിതാവും

ഇടനിലക്കാരനായ മലയാളി ജോര്‍ജ് ജോസഫിന് പകരക്കാരനെ വച്ച് പരീക്ഷ എഴുതിക്കാന്‍ 20 ലക്ഷം രൂപ കൈമാറിയതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്

Lok sabha elections 2019, ലോക്സഭാ തിരഞ്ഞെടുപ്പ്, rape, പീഡനം CPM, സിപിഎം Palakkad, പാലക്കാട്, rape cases, ie malayalam, ഐഇ മലയാളം

ചെന്നൈ: നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി എംബിബിഎസ് പ്രവേശനം നേടിയ കേസിൽ തമിഴ്‌നാട് സിബിസിഐഡി (സിഐഡി) അറസ്റ്റ് ചെയ്തവരില്‍ മലയാളികളും. തൃശൂര്‍ സ്വദേശിയും പിതാവുമാണ് ചെന്നൈയില്‍ അറസ്റ്റിലായത്. എസ്ആര്‍എം മെഡിക്കല്‍ കോളേജിലാണ് തട്ടിപ്പിലൂടെ പ്രവേശനം നേടിയത്.

തൃശൂര്‍ സ്വദേശിയായ രാഹുല്‍, പിതാവ് ഡേവിസ് എന്നിവരെയാണ് തമിഴ്‌നാട് സിഐഡി അറസ്റ്റ് ചെയ്തത്. ഇടനിലക്കാരനായ മലയാളി ജോര്‍ജ് ജോസഫിനു പകരക്കാരനെ വച്ച് പരീക്ഷ എഴുതിക്കാന്‍ 20 ലക്ഷം രൂപ കൈമാറിയതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്തുവച്ചു ജോര്‍ജ് ജോസഫിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കു പുറമെ, മലയാളിയായ റഷീദിനും കേസില്‍ പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഇയാള്‍ ഒളിവിലാണ്. തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ ഒന്നാം വര്‍ഷ വിദ്യാർഥി ഉദിത് സൂര്യയേയും പിതാവ് ഡോക്ടര്‍ വെങ്കടേശനേയും വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരിലേക്ക് അന്വേഷണ സംഘം എത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Neet scam malayalee student and father arrested in tamil nadu302348

Next Story
കുമ്മനം ഔട്ട്, വട്ടിയൂര്‍ക്കാവില്‍ സുരേഷ്; കോന്നി പിടിക്കാന്‍ സുരേന്ദ്രന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com