തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രങ്ങൾ അഴിച്ച് പരിശോധിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് മനുഷ്യാവകാശ ലംഘനം നടത്തിയ സിബിഎസ്ഇക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷന് സംസ്ഥാന കമ്മിഷൻ ആക്റ്റിങ് അധ്യക്ഷൻ പി.മോഹനദാസ് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

സംഭവത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന കമ്മിഷൻ സിബിഎസ്ഇ റീജിയണൽ ഡയറക്ടറോട് മുന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ വിദ്യാർഥിനിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ച സംഭവം അന്വേഷിച്ച് കണ്ണൂർ ജില്ലാ പൊലീസ് മേധാവി മുന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ നീറ്റ് പരീക്ഷയെഴുതാൻ എത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത് വിവാദമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ