കൊല്ലം: നീണ്ടകരയിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ കടലിൽ ഇന്നലെ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച കപ്പൽ ചൈനയിൽ നിന്നുള്ളതാണെന്ന് തീര സംരക്ഷണ സേന. നാലര മണിക്കൂറോളം കപ്പലിനെ സഞ്ചാര ദിശയിൽ പിന്തുടർന്നെങ്കിലും ഈ കപ്പലിനെ പിടികൂടാനായില്ല.

കപ്പൽ ശ്രീലങ്കൻ തീര അതിർത്തിയിലേക്ക് കടന്നതോടെ തിരച്ചിൽ അവസാനിപ്പിച്ച് തീര സംരക്ഷണ സേന മടങ്ങി. ഒമാനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ കെ.എസ്.എൽ അന്യാംഗ് എന്ന കപ്പലാണ് അപകടം ഉണ്ടാക്കിയതെന്നാണ് തീരസംരക്ഷണ സേന വ്യക്തമാക്കിയത്.

ഇന്നലെ ഉച്ചയ്ക്ക് 1230 നായിരുന്നു പുറംകടലിൽ സാമുവൽ എന്ന ബോട്ടിൽ കപ്പലിടിച്ചത്. ബോട്ടിലുണ്ടായിരുന്ന ആറ് പേരും സുരക്ഷിതരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ