നീലേശ്വരം: കാസർഗോഡ് നീലേശ്വരത്ത് പതിനാറുകാരിയെ ലെെംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് ഉൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ. കേസിൽ ഏഴ് പ്രതികളാണുള്ളത്. കുട്ടിയുടെ അമ്മയുടെ പ്രതിപട്ടികയിലുണ്ട്.

പിതാവും സമീപവാസികളായ മൂന്ന് യുവാക്കളും ചേർന്നാണ് എട്ടാം ക്ലാസ് മുതൽ പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത്. തൈക്കടപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പിതാവ് തന്നെ ലെെംഗികമായി പീഡിപ്പിക്കുന്നതായി പെൺകുട്ടി പരാതിയിൽ പറഞ്ഞിരിക്കുന്നു. രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിനരയായിരുന്നെന്ന് അന്വേഷണത്തിലും വ്യക്തമായി. പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയിരുന്നു.

Read Also: പാലത്തായി കേസ്: പ്രതിഷേധം കനത്തപ്പോൾ കുറ്റപത്രം, നിസാര വകുപ്പുകളെന്ന് ആക്ഷേപം

പരാതി ലഭിച്ചതിനു പിന്നാലെ പെൺകുട്ടിയെ വെെദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. പ്രതികൾക്കെതിരെ പോക്‌സോ അടക്കം ഏഴ് കേസുകൾ ചുമത്തിയിട്ടുണ്ട്. നീലേശ്വരം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവിനെതിരെ നേരത്തെയും പോക്‌സോ കേസുണ്ട്. മദ്രസ അധ്യാപകനായിരിക്കെ ഇയാൾക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനു ബേക്കൽ സ്റ്റേഷനിൽ മാത്രം മൂന്ന് കേസുകളുണ്ട്. പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തും.

വീട്ടിൽവച്ച് തന്നെയാണ് പിതാവ് ഉൾപ്പെടെയുള്ളവർ കുട്ടിയെ പീഡിപ്പിച്ചത്. കേസിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.