തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിന് ശേഷം നീലക്കുറിഞ്ഞി പൂക്കാനൊരുങ്ങുമ്പോൾ സഞ്ചാരികളെ സഹായിക്കാൻ സഹകരണ സ്ഥാപനമൊരുങ്ങുന്നു. സംസ്ഥാന സഹകരണവകുപ്പ് സ്ഥാപനമായ ടൂർഫെഡാണ് നീലക്കുറിഞ്ഞി കാണാൻ സൗകര്യമൊരുക്കുന്നത്. മൂന്നാർ മലനിരകളിൽ കുറിഞ്ഞി പൂക്കുന്നത് കാണാൻ പോകാനാഗ്രഹിക്കുന്നവർക്കായി ടൂർഫെഡ് പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിസംബർ അവസാനം മുതലാണ് ടൂർഫെഡിന്രെ നീലക്കുറിഞ്ഞി യാത്ര ആരംഭിക്കുക. ചെലവ് കുറഞ്ഞ യാത്രയായിരിക്കുമിതെന്നാണ് ടൂർഫെഡിന്രെ അധികൃതർ അവകാശപ്പെടുന്നത്.

സംസ്ഥാന സഹകരണ വകുപ്പ് സ്ഥാപനമായ ടൂര്‍ഫെഡ്, നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്കായി മൂന്നാര്‍ മലനിരകളിലേക്ക് മൂന്ന് ദിവസം നീളുന്ന യാത്ര കുറഞ്ഞ ചെലവില്‍ സംഘടിപ്പിക്കുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ ഡിസംബര്‍ 26 മുതല്‍ ടൂര്‍പാക്കേജ് ഒരുക്കാനാണ് ടൂര്‍ഫെഡിന്റെ തീരുമാനം.

രണ്ട് രാത്രിയും മൂന്ന് പകലും നീളുന്ന ഈ ടൂര്‍ പാക്കേജില്‍ എക്കോ പോയിന്റ്, റോക്ക് ഗാര്‍ഡന്‍, ബ്ലോസം ഗാര്‍ഡന്‍, മാട്ടുപെട്ടി ഫാം, ഇരവികുളം നാഷണല്‍ പാര്‍ക്ക് (രാജമല), ആനമുടി എന്നീ ടൂറിസം കേന്ദ്രങ്ങളിലെ സന്ദര്‍ശനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്ര, താമസം, ഭക്ഷണം എന്നിവ സഹിതം ഈ മൂന്ന് ദിവസ ടൂറിന് ഒരാൾ നൽകേണ്ടത് 3890 രൂപയാണ്.

തുടക്കത്തിൽ തിരുവനന്തപുരത്ത് നിന്നുമാണ് ടൂർഫെഡ് ഈ പാക്കേജ് ആരംഭിക്കുന്നത്. വാഹനം പോകുന്ന വഴിയിൽ നിന്നും ആളുകൾക്ക് റജിസ്റ്റർ ചെയ്ത് നിശ്ചിത സ്ഥലങ്ങളിൽ നിന്നും വാഹനത്തിൽ കയറാനുളള സൗകര്യം ഉണ്ടാകുമെന്ന് ടൂർഫെഡിലെ ഓപ്പറേഷൻ ആൻഡ് മാർക്കറ്റിങ് സീനിയർ കൺസൾട്ടന്ര് അരുൺ ശശി പറഞ്ഞു. ബുക്കിങ് അനുസരിച്ചായിരിക്കും യാത്രാവഴി തീരുമാനിക്കുക. എംസി റോഡാണോ എൻഎച്ച് വഴിയാണോ എന്ന റൂട്ട് തീരുമാനിക്കുക ബുക്കിങ് ലഭിക്കുന്നതനുസരിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

neelakurinji, tourfed, munnar, travel, tourism,

നീലക്കുറിഞ്ഞി ടൂര്‍പാക്കേജിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നീലക്കുറിഞ്ഞി ചിത്രം കൈമാറി നടത്തുന്നു

ടൂർഫെഡിന്രെ നീലക്കുറിഞ്ഞി യാത്ര ആരംഭിക്കുക തിരുവനന്തപുരത്ത് നിന്നുമായിരിക്കുമെങ്കിലും നീലവസന്തം വിരിയുന്ന ജൂലൈ മാസത്തോടെ ഈ യാത്ര മലബാറിൽ നിന്നും നടത്താനും ആലോചിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും നടത്തുന്ന യാത്രയ്ക്കുളള പ്രതികരണം പരിഗണിച്ചായിരിക്കും മലബാറിൽ നിന്നുളള യാത്ര ആരംഭിക്കുകയെന്ന് അരുൺ ശശി പറഞ്ഞു.

നീലക്കുറിഞ്ഞി ടൂര്‍പാക്കേജിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സി.അജയകുമാറിന് നീലക്കുറിഞ്ഞി ചിത്രം കൈമാറി നടത്തി. നീലക്കുറിഞ്ഞി ടൂര്‍ പാക്കേജ് ബുക്ക് ചെയ്യുന്നതിന് 0471 2305075 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ടൂര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സി.അജയകുമാര്‍, മാനേജിങ് ഡയറക്ടര്‍ ഷാജി മാധവന്‍ എന്നിവര്‍ അറിയിച്ചു.

Read More: കുറിഞ്ഞി പൂക്കാനൊരുങ്ങുന്നു, സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി സർക്കാർ

ഡിസംബറിൽ നീലക്കുറിഞ്ഞി മൊട്ടിട്ടു തുടങ്ങുമെന്ന് കരുതുന്ന സമയമാണ്. ഡിസംബറിലെ ക്രിസ്മസ് അവധി ദിനങ്ങളിലെയും ഏപ്രിൽ, മെയ് മാസങ്ങളിലെ മധ്യവേനലവധിക്കാലങ്ങളെയും കൂടി ലക്ഷ്യമിട്ടാണ് ടൂർഫെഡ് ഈ യാത്ര ആസൂത്രണം ചെയ്യുന്നത്. ഈ സമയങ്ങളിൽ മൂന്നാറിലേയ്ക്കും സമീപ പ്രദേശങ്ങളിലേയ്ക്കും നിരവധി മലയാളികൾ യാത്ര നടത്തുന്നുണ്ട്. കുറിഞ്ഞി മൊട്ടിടുന്ന കാലം കൂടെയായതിനാൽ ഈ യാത്രികരുടെ എണ്ണം കൂടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

അടുത്തവർഷം ജൂലൈ മുതൽ ഒക്ടോബർവരെയാണ് കുറിഞ്ഞി മൂന്നാറിലും പരിസര പ്രദേശത്തും നീലക്കുറിഞ്ഞി വസന്തം തീർക്കുക. ഇക്കാലത്ത് സഞ്ചാരികളുടെ സൗകര്യവും പരിസ്ഥിതി സംരക്ഷണവും മുന്നിൽ കണ്ട് നടപടികളെടുത്തു വരികയാണ് സർക്കാർ.

പതിനൊന്ന്  വർഷം മുമ്പ് പ്രഖ്യാപിച്ച കുറിഞ്ഞി സങ്കേതം ഇന്നും പൂവിടാത്ത സ്വപ്നമായി അവശേഷിക്കുകയാണ്.

Read More:”കുറിഞ്ഞിക്കാല”മെടുത്തെങ്കിലും കുറിഞ്ഞിസങ്കേത സ്വപ്നം പൂവിടുമോ?

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ