scorecardresearch

കുറിഞ്ഞി ഉദ്യാനം: ആറ് മാസത്തിനുള്ളിൽ തുടർ നടപടികളുണ്ടാകുമെന്ന് റവന്യൂ മന്ത്രി

പി.വി. അൻവറിനെതിരായ ആരോപണങ്ങൾ അന്വേഷിച്ചു വരികയാണെന്നും റവന്യൂ മന്ത്രി പറഞ്ഞു

പി.വി. അൻവറിനെതിരായ ആരോപണങ്ങൾ അന്വേഷിച്ചു വരികയാണെന്നും റവന്യൂ മന്ത്രി പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Munnar, Munnar land acquisition, Munnar land scam, Kerala Revenue Department, Revenue Minister E Chandrasekharan

മൂന്നാർ: നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കലക്ടറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ. കുടിയേറ്റ കർഷകരുടെ പേരിൽ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ല. ആറ് മാസത്തിനുള്ളിൽ തുടർ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപസമിതി ഇന്നലെ കുറിഞ്ഞി ഉദ്യാന മേഖല സന്ദദർശിച്ചിരുന്നു.

Advertisment

അതേസമയം, നിലന്പൂർ എംഎൽഎ പി.വി.അൻവറിനെതിരായ ആരോപണങ്ങൾ അന്വേഷിച്ചു വരികയാണെന്നും റവന്യൂ മന്ത്രി പറഞ്ഞു. തെറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകും. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Munnar Neela Kurinji

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: