തിരുവനന്തപുരം: രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ സവിശേഷതകള്‍ കൂടെ പരിഗണിച്ചുള്ള ദേശീയ നയം രൂപീകരിക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രോഗ തീവ്രത പരിഗണിച്ച് ഭാഗിക ലോക്ക്ഡൗണ്‍ മേയ് 15 വരെ തുടരണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. ഇടുക്കിയിലും കോട്ടയത്തുമാണ് ഇന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോട്ടയത് ആറുപേര്‍ക്കും ഇടുക്കിയില്‍ നാല് പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Read Also: കോവിഡ്-19: കൂടുതൽ ജില്ലകൾ റെഡ് സോണിലേക്ക്;മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ നടപടി

കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കൂടുതൽ ജില്ലകൾ റെഡ് സോണിൽ ഉൾപ്പെടുത്തി. കോട്ടയം, ഇടുക്കി ജില്ലകളാണ് റെഡ് സോണിൽ പുതുതായി ഉൾപ്പെടുത്തിയത്. ജില്ലകളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.