Latest News

നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി സാബുവിന് ഉപാധികളോടെ ജാമ്യം

ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്

Rajkumar Custody Death

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഒന്നാം പ്രതി മുൻ എസ്ഐ കെ.എ.സാബുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കസ്റ്റഡി പീധനത്തിന് പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ വാദങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് സ്റ്റേഷനിലും ജയിലിലും മർദനം നടന്നതായി മെഡിക്കൽ സർട്ടിഫിക്കറ്റിൽ തെളിവില്ലെന്നും പൊലീസ് മർദിച്ചതായി രാജ്കുമാർ മജിസ്ട്രേറ്റിനോട് പറഞ്ഞതായി കാണുന്നില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

ഇടുക്കി ജില്ലയിൽ മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ പ്രവേശിക്കരുത്, മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്കളിലും രാവിലെ 9 നും 11 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.

Read Also: നെടുങ്കണ്ടം കസ്റ്റഡിമരണം: മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തു, നിര്‍ണായക തെളിവുകള്‍

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ ഫൊറൻസിക് ലാബിലേക്ക് അയച്ചുവെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചതെന്നും കസ്റ്റഡി പീഡനം നടന്നതായി പൊലീസുകാരുടെ മൊഴിയിൽ കാണുന്നില്ലെന്നും ഈ സാഹചര്യത്തിൽ പ്രതിയുടെ തുടർ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

2 കോടിയോളം രൂപയുടെ വായ്പത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ് കുമാര്‍ (49), പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനത്തിനിരയാകുകയും പിന്നീട് പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിക്കുകയും ആയിരുന്നു. കസ്റ്റഡിയിൽ രാജ്കുമാർ ക്രൂരമർദനത്തിന് ഇരയായതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിൽ കെ.എ.സാബുവിനെതിരെയും സിവില്‍ പൊലീസ് ഓഫിസറും ഡ്രൈവറുമായ സജിമോന്‍ ആന്റണിക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുളളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nedunkandam custody murder case ka sabu bail

Next Story
Kerala Lottery Sthree Sakthi SS-170 Result: സ്ത്രീ ശക്തി SS-170 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂരിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com