നെടുങ്കണ്ടം കസ്റ്റഡി മരണം: അഞ്ച് പൊലീസുകാരും ഹോം ഗാർഡും അറസ്റ്റിൽ

സിബിഐ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Nedunkandam Custody Murder,കസ്റ്റഡി മരണം, Rajkumar,രാജ്കുമാർ, Rajkumar Murder, Custody Murder, Repostmortem, ie malayalam,

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍. അഞ്ചു പൊലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്.

എഎസ്‌ഐമാരായ സി.ബി. റജിമോന്‍, റോയ് പി. വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്. നിയാസ്, സജീവ് ആന്റണി, ജിതിന്‍ കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ സിബിഐ കോടതിയെ സമീപിക്കും.

Read More: പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലൻസ്

ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് കേസിലെ മുഖ്യപ്രതി എസ്‌ഐ സാബുവിനെ സിബിഐ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസുകാരുടെ അറസ്റ്റ്. സിബിഐ സംഘമാണ് കൊച്ചിയിൽ നിന്ന് സാബുവിനെ അറസ്റ്റ് ചെയ്തത്. സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

രണ്ട് കോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ് കുമാര്‍ (49) പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനത്തിനിരയാകുകയും പിന്നീട് പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിക്കുകയുമായിരുന്നു.

കസ്റ്റഡിയിൽ രാജ്കുമാർ ക്രൂരമർദനത്തിന് ഇരയായതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിൽ കെ.എ.സാബുവിനെതിരെയും സിവില്‍ പൊലീസ് ഓഫിസറും ഡ്രൈവറുമായ സജിമോന്‍ ആന്റണിക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കേസിൽ നേരത്തെ അറസ്റ്റിലായ സാബുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കസ്റ്റഡി പീഡനമെന്ന പ്രോസിക്യൂഷൻ വാദങ്ങൾക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ പിന്നീട് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nedumkandam custodial death six arrest

Next Story
പൊലീസ് ക്യാമ്പിൽ നിന്ന് തിരകൾ കാണാതായ സംഭവം; പരാതി നൽകിയത് 22 വർഷങ്ങൾക്ക് ശേഷംbullet missing, kerala police, കേരള പൊലീസ്, വെടിയുണ്ട, കേരള വാർത്ത, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com