scorecardresearch

എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി; ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്

ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി ട്വന്റി ട്വന്റിയെ മാറ്റിയെന്നും അടുത്തു തന്നെ കൂട്ടരാജികൾ ഉണ്ടാകുമെന്നും വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത് പറഞ്ഞു

ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി ട്വന്റി ട്വന്റിയെ മാറ്റിയെന്നും അടുത്തു തന്നെ കൂട്ടരാജികൾ ഉണ്ടാകുമെന്നും വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത് പറഞ്ഞു

author-image
WebDesk
New Update
Twety 20

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എൻഡിഎയിൽ ചേർന്നതോടെ സംഘടനയിൽ പൊട്ടിത്തെറി. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവര്‍ ട്വന്റി ട്വന്റിയിൽ നിന്ന് രാജിവെച്ചു.

Advertisment

രാജി വെച്ചവരെല്ലാം കോണ്‍ഗ്രസില്‍ ചേരുമെന്നുമാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി ട്വന്റി ട്വന്റിയെ മാറ്റിയെന്നും അടുത്തു തന്നെ കൂട്ടരാജികൾ ഉണ്ടാകുമെന്നും റസീന പരീത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൻഡിഎ പ്രവേശനം ജനപ്രതിനിധികള്‍ക്ക് പോലും അറിയില്ലായിരുന്നുവെന്നും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍ ട്വന്റി ട്വന്റി പിരിച്ചുവിടുമെന്നായിരുന്നു ആദ്യ നിലപാടെന്നും റസീന പറഞ്ഞു. 

Also Read: ട്വന്റി ട്വന്റി എൻഡിഎയിലേക്ക്

തിരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്തത് ട്വന്റി ട്വന്റിക്കാണ്. അല്ലാതെ, ട്വന്റി-ട്വന്റി പ്ലസ് ബിജെപി സഖ്യത്തിനായിരുന്നില്ല. ട്വന്റി ട്വന്റിയില്‍ അഭിപ്രായസ്വാതന്ത്രമില്ലെന്നും എന്‍ഡിഎയുടെ ഭാഗമായത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും റസീന പരീത് വ്യക്തമാക്കി.

Also Read: കേരളത്തിൽ കുതിച്ചുപായാൻ 3 അമൃത് ഭാരത്; 4 പുതിയ ട്രെയിനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണെന്നായിരുന്നു മുന്നണി പ്രവേശനത്തിനു പിന്നാലെ സാബു ജേക്കബ് ഇന്നലെ പ്രതികരിച്ചത്.  തങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് തങ്ങൾ എങ്ങനെ കേരളത്തെ മാറ്റിയെടുക്കുമെന്ന് കാട്ടിക്കൊടുക്കാനാണ് എൻഡിഎയോടൊപ്പം ചേർന്നതെന്നും കഴിഞ്ഞ 14 വർഷക്കാലമായി കേരളത്തിന്റെ വികസനത്തിനു വേണ്ടി ട്വന്റി ട്വന്റി മാതൃകാപരമായ കാര്യങ്ങൾ നടപ്പിലാക്കിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

Read More: മാറാത്തത് ഇനി മാറും; വരാൻ പോകുന്ന കേരളത്തിന്റെ ഭാവി മാറ്റുന്ന തിരഞ്ഞെടുപ്പെന്ന് നരേന്ദ്ര മോദി

Twenty 20 Congress Nda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: