Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

എൽഡിഎഫ് കാണിച്ചത് നീതികേട്, പാലായിൽ വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും: മാണി സി.കാപ്പൻ

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര നാളെ പാലായിൽ എത്തുമ്പോൾ കാപ്പൻ ഔദ്യോഗികമായി യുഡിഎഫിൽ ചേരും. കാപ്പനും അനുയായികൾക്കും വൻ സ്വീകരണമൊരുക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്

Pala By Election 2019, പാലാ ഉപതിരഞ്ഞെടുപ്പ് 2019, LDF Candidate, എൽഡിഎഫ് സ്ഥാനാർത്ഥി, Mani C Kappan, മാണി സി കാപ്പൻ Nisha Jose K Mani, നിഷ ജോസ് കെ.മാണി, KM Mani, കെ.എം.മാണി, Jose K Mani, ജോസ് കെ.മാണി, PJ Joseph, പിജെ ജോസഫ്, Mani C Kappan, മാണി സി കാപ്പൻ, IE Malayalam, ഐഇ മലയാളം

കൊച്ചി: ദേശീയ നേതൃത്വവുമായുള്ള ചർച്ചകൾക്ക് ശേഷം മാണി സി.കാപ്പൻ കേരളത്തിലെത്തി. പാലാ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് താൻ യുഡിഎഫിൽ ചേരുമെന്ന് കാപ്പൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എൻസിപി സംസ്ഥാന നേതൃത്വം എൽഡിഎഫിൽ തന്നെ തുടരും. എന്നാൽ, എൻസിപിയിൽ നിന്ന് കൂടുതൽ നേതാക്കളെയും പ്രവർത്തകരെയും കൂടെ നിർത്താനാണ് കാപ്പൻ ശ്രമിക്കുന്നത്.

എൽഡിഎഫ് വിട്ടെന്ന് മാണി സി.കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. “എൽഡിഎഫ് വൻ നീതികേട് കാണിച്ചു. യുഡിഎഫിൽ ഘടകകക്ഷിയായി ചേരും. പുതിയ പാർട്ടിയെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’യിൽ ഉറപ്പായും പങ്കെടുക്കും. പാലായിലെ ജനങ്ങൾക്ക് എന്നെ അറിയാം. പാലായിൽ വീണ്ടും വമ്പൻ ഭൂരിപക്ഷത്തോടെ ജയിക്കും,” മാണി സി.കാപ്പൻ പറഞ്ഞു.

അതേസമയം, എൻസിപി പൂർണമായി യുഡിഎഫിൽ ചേരുന്ന കാര്യവും തള്ളികളയാൻ സാധിക്കില്ല. എൻസിപി തർക്കത്തിൽ കേന്ദ്ര നേതൃത്വം ഇന്ന് നിലപാട് പ്രഖ്യാപിക്കും. സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ ഡൽഹിയിൽ തുടരുകയാണ്. പാർട്ടി ഇടത് മുന്നണിയിൽ തന്നെ തുടരുമെന്ന തീരുമാനമാണ് ദേശീയ നേതൃത്വം സ്വീകരിക്കുന്നതെന്നാണ് സൂചന. എ.കെ.ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ എൽഡിഎഫിൽ തുടരണമെന്ന് അഭിപ്രായമുള്ളവരാണ്.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’ നാളെ പാലായിൽ എത്തുമ്പോൾ കാപ്പൻ ഔദ്യോഗികമായി യുഡിഎഫിൽ ചേരും. കാപ്പനും അനുയായികൾക്കും വൻ സ്വീകരണമൊരുക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. എൻസിപി മുഴുവനായോ അല്ലെങ്കിൽ കാപ്പനും അനുയായികളും മാത്രമോ യുഡിഎഫിലേക്ക് എത്തിയാൽ സ്വീകരിക്കുമെന്ന് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

Read Also: രണ്ടുമാസം ആയുസുള്ള സർക്കാരിനെ ആര് അട്ടിമറിക്കാൻ; ജനങ്ങൾ അട്ടിമറിച്ചോളുമെന്ന് ചെന്നിത്തല

പാലായിൽ ജോസ് കെ.മാണിയായിരിക്കും എൽഡിഎഫ് സ്ഥാനാർഥിയാകുക. കേരള കോൺഗ്രസ് (എം) കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും. 15 സീറ്റ് എൽഡിഎഫിനോട് ആവശ്യപ്പെടാനാണ് കേരള കോൺഗ്രസിന്റെ തീരുമാനം. 12 സീറ്റെങ്കിലും ലഭിക്കുമെന്ന് ജോസ് കെ.മാണിയും കൂട്ടരും പ്രതീക്ഷിക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ സ്വാധീനമുള്ള മണ്ഡലങ്ങൾ കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് തയ്യാറാണ്.

പാലായിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവയ്‌ക്കും. പാലാ സീറ്റ് മാണി സി.കാപ്പന് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തിരുന്നു. കോട്ടയത്ത് സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളിയിലും കേരള കോണ്‍ഗ്രസ് മത്സരിക്കും. ഇക്കാര്യത്തിൽ സിപിഐയെ അനുനയിപ്പിക്കേണ്ട കടമ്പയാണ് എൽഡിഎഫിനു മുന്നിലുള്ളത്.

പാലാ സീറ്റിൽ മത്സരിക്കാൻ അനുവദിക്കാത്തതിലൂടെ ഇടതുപക്ഷം തന്നോട് അനീതി കാണിക്കുകയാണെന്ന് എൻസിപി നേതാവ് മാണി സി.കാപ്പൻ ആരോപിച്ചിരുന്നു. എൽഡിഎഫ് സീറ്റ് തന്നില്ലെങ്കിലും താൻ അവിടെ തന്നെ മത്സരിക്കുമെന്നും ഈ സാഹചര്യത്തിൽ ഇടതുമുന്നണിയിൽ തന്നെ തുടരാൻ ദേശീയ നേതൃത്വം ആവശ്യപ്പെടില്ലെന്ന് തനിക്കറിയാമെന്നും മാണി സി.കാപ്പൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ncp conflict pala seat mani c kappan ldf udf

Next Story
കുറയുന്ന ലക്ഷണമില്ല; ഇന്ധനവില ഇന്നും കൂടിPetrol Diesel Rate Hike, Petrol Price hike, Petrol Diesel Rate Kerala, Petrol Rate India, Narendra Modi and Petrol Price, പെട്രോൾ വില, കേരളത്തിലെ പെട്രോൾ ഡീസൽ വില, പെട്രോൾ ഡീസൽ വില വർധനവ്, ഇന്ധനവില, LPG, LPG Rate Hike,
The moderation of comments is automated and not cleared manually by malayalam.indianexpress.com