തിരുവനന്തപുരം: ഹണി ട്രാപ്പിൽ പെട്ട് മന്ത്രിസ്ഥാനം രാജിവച്ച എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് എൻസിപി. തോമസ് ചാണ്ടി രാജിവച്ച വിവാദം അവസാനിക്കുന്നതിന് മുൻപാണ് മന്ത്രിസഭയിൽ നിന്ന് രണ്ടാമതായി രാജിവച്ച ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യം ഉയർന്നത്.

ഇക്കാര്യത്തിൽ എൻസിപി നേതൃത്വമാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താനല്ല ഇക്കാര്യം തീരുമാനിക്കേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. തങ്ങളുടെ മന്ത്രിയെ എൻസിപി തീരുമാനിക്കട്ടേയെന്ന് കാനം രാജേന്ദ്രനും ഇന്ന് പറഞ്ഞിരുന്നു.

എകെ ശശീന്ദ്രനെ ഉടൻ മന്ത്രിയാക്കണമെന്നാണ് എൻസിപി നേതൃത്വം ആവശ്യപ്പെട്ടത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോടും എൽഡിഎഫ് നേതൃത്വത്തോടും ആവശ്യപ്പെടും എന്ന് എൻസിപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ