തിരുവനന്തപുരം: തെന്നിന്ത്യൻ നടി നയൻതാരയുടെ ഡ്രൈവർ കൊലക്കേസിലെ പ്രതിയെന്ന് റിപ്പോർട്ട്. ചേർത്തലയിൽ നടന്ന രാഷ്ട്രീയ കൊലപാതകത്തിലെ പ്രതിയാണ് നയൻതാരയുടെ ഡ്രൈവറും ബോഡിഗാർഡുമായ സേതുവെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ചേർത്തലയിലെ കോൺഗ്രസ് നേതാവായിരുന്ന കെ.എസ്.ദിവാകരനെ 2009 നവംബറിൽ 29 ന് വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് സേതു. നയൻതാരയുടെ ഡ്രൈവറായിരിക്കെയാണ് ഇയാൾ കൊലപാതക കേസിൽ പ്രതിയായത്. രണ്ട് വർഷം മുൻപ് നയൻതാരയുടെ കൊച്ചിയിലെ ഫ്ളാറ്റിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തുമ്പോഴും സേതു താരത്തിന്റെ ബോഡിഗാർഡായുണ്ടായിരുന്നു. സിനിമാക്കാരും ക്രിമിനലുകളും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് നയൻതാരയുടെ ഡ്രൈവർ കൊലപാതക കേസിലെ പ്രതിയാണെന്ന വാർത്തകൾ പുറത്ത് വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ