നക്സലൈറ്റ് വര്‍ഗ്ഗീസിന്റെ സഹപ്രവർത്തകൻ വട്ടി നിര്യാതനായി

നക്സലൈറ്റ് ആക്ഷൻ കേസുകളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശിലേരി, തിരുനെല്ലി കേസുകളില്‍ ഏഴ് വര്‍ഷം ജയിൽ വാസം അനുഭവിച്ചു.

vatti naxal activist

കൽപ്പറ്റ: നക്സലൈറ്റ് നേതാവ് വട്ടി (80) നിര്യാതനായി. കേരളത്തിലെ ആദ്യകാല നക്സലൈറ്റ് പ്രവർത്തകരിലൊരാളായിരുന്നു. എ.വർഗീസിന്റെ സഹപ്രവർത്തകരിലൊരാളായിരുന്നു അദ്ദേഹം. പൊലീസ് പിടികൂടി വെടിവച്ച് കൊലപ്പെടുത്തുന്നത് വരെ നക്സലൈറ്റ് നേതാവ് എ.വർഗീസിനൊപ്പം സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പ്രവർത്തകനാണ് വട്ടി.

നക്സലൈറ്റ് ആക്ഷൻ കേസുകളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശിലേരി, തിരുനെല്ലി കേസുകളില്‍ ഏഴ് വര്‍ഷം ജയിൽ വാസം അനുഭവിച്ചു. ജയിൽവാസത്തിന് ശേഷവും അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. വയനാട്ടിലെ അടിയ വിഭാഗത്തില്‍ നിന്നും ഉയർന്നു വന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. എ.വര്‍ഗ്ഗീസ് ചോമന്‍ മൂപ്പന്‍, കരിയന്‍ തുടങ്ങിയവരോടൊപ്പം ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

അവസാന കാലം മകളോടൊപ്പം തൃശ്ശിലേരി കൈതവല്ലി കോളനിയിലായിരുന്നു താമസം. ഭാര്യ: കുറുമാട്ടി, മക്കള്‍: വെള്ള, പരേതനായ ദാസന്‍.

വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ  അന്തിമോപചാരം അർപ്പിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Naxalite leader vatti died

The moderation of comments is automated and not cleared manually by malayalam.indianexpress.com