നക്‌സലൈറ്റ് പ്രസ്ഥാനത്തിന് 50 വര്‍ഷം തികയുമ്പോള്‍, ആ കാലത്തെ തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു ?

അന്ന് കാലഘട്ടത്തിന് ആവശ്യമായ ഒരു മുന്നേറ്റമായിരുന്നു. വളരെയധികം മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. പുതിയ മൂല്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നക്‌സല്‍ബാരി മുന്നേറ്റത്തില്‍ പങ്കെടുത്ത പലരും ഇന്ന് പല സാമൂഹ്യ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ അന്നതെ പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ബാക്കി പത്രങ്ങളാണ് ഞങ്ങളൊക്കെ ഇവിടെയുള്ളത്.

k ajitha, ajitha, naxalbari, feminism, anweshi,

സ്ത്രീ അവകാശങ്ങൾക്കായി സമരരംഗത്ത്-അജിത – ഫൊട്ടോ- ഫെയ്‌സ് ബുക്ക്

അന്ന് സ്വീകരിച്ച നിലപാടുകള്‍ കേരളത്തെ എങ്ങനെയെങ്കിലും മാറ്റിയിട്ടുണ്ടോ? കേരളത്തില്‍ എന്ത് മാറ്റമാണ് ആ പ്രസ്ഥാനം സൃഷ്ടിച്ചത്?

ഒരു പരിധി വരെ, അടിസ്ഥാനപരമായി മാറ്റിയിട്ടില്ലെങ്കിലും ഒരു മാറ്റത്തിനുള്ള വഴിയൊരുക്കിയിട്ടുണ്ട്.

ഇന്നും ഭരണകൂടം ഈ പ്രസ്ഥാനത്തിന്റെ പുതിയ രൂപത്തെ അടിച്ചമര്‍ത്താന്‍ അന്നത്തെ പോലെ തന്നെ ശ്രമിക്കുന്നു. സൈനിക നടപടികള്‍ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമോ?

ഒരിക്കലുമില്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് മാത്രമാണ് അതിന്റെ പരിഹാരം. അത് പരിഹരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് സൈനിക നടപടി വേണ്ടി വരുന്നത്. കഴിയാത്തത് കൊണ്ടും അല്ല അതിന് പിന്നില്‍ മറ്റ് സ്ഥാപിത താത്പര്യങ്ങളും ഉണ്ടാകും, ഭൂമി വിട്ടുകൊടാന്‍ തയ്യാറല്ല, അതുമല്ലെങ്കില്‍ മറ്റ് സമ്പത്തുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ തയ്യാറല്ല.

അന്നത്തെ നക്സലൈറ്റ് രാഷ്ട്രീയത്തിന് ഇന്ന് പ്രസ്‌ക്തിയുണ്ടോ ?

രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്ന് ഞാന്‍ പറയില്ല, രാഷ്ട്രീയം, ഇപ്പോഴും അവര്‍ പറഞ്ഞ പല കാര്യങ്ങളും ഇവിടെ നടപ്പിലായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ അതേ മാര്‍ഗ്ഗം തന്നെ ഇപ്പോഴും പ്രയോഗിക്കുന്നത് എന്നിടത്ത് മാത്രമേ സംശയം വരുന്നുളളൂ…., ഞങ്ങളൊക്കെ ജനാധിപത്യ പാത പിന്തുടരുന്നവരാണ് ഇപ്പോള്‍, ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ നേടാന്‍ പറ്റുന്നതൊക്കെ നേടുക എന്നത് മാത്രമേയുള്ളു. അത് വേറേ രീതിയില്‍ വേണമെന്ന് ചിലപ്പോള്‍ ചിലര്‍ക്ക് തോന്നാം.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം  നമ്മുടെ നാട്ടിലെ അവസ്ഥ അതാണ്.

വര്‍ഗീയതയും മറ്റൊരു പ്രധാനപ്പെട്ട വിഷയമാണ്, ഹിന്ദു മുസ്ലിം, ക്രിസ്ത്യന്‍ ഭേദമില്ലാതെ ഇതെല്ലാം വളരുകയാണ്. ഈ വോട്ടുബാങ്കുകളില്ലാതെ രാഷ്ട്രീയ പാര്‍ട്ടികൾക്ക് നിലനില്‍ക്കാനാകില്ല, അതുകൊണ്ട് രാഷ്ട്രീയ നേതാക്കള്‍ മത മേലധ്യക്ഷന്‍മാരുടെ മുന്നില്‍ ഒത്തുതീർപ്പുണ്ടാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ