കൊച്ചി: കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. ഗുജറാത്ത് സ്വദേശിയായ രക്ഷിത് കുമാർ ആണ് മരിച്ചത്. നാവിക ആസ്ഥാനത്ത് നങ്കൂരമിട്ടിരുന്ന ഐഎൻഎസ് ജമുനയിൽ വച്ചാണ് സംഭവം. രാവിലെ ആറു മണിക്കാണ് രക്ഷിത് ഡ്യൂട്ടിക്ക് കയറിയത്.

കപ്പലിലെ ജോലിക്കിടെയാണ് സംഭവം. തോക്കുപയോഗിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഫൊറൻസിക് പരിശോധന ഉൾപ്പെടെ പൂർത്തിയാകാനുള്ളതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. മൃതദേഹം കൊച്ചിയിലെ നാവികാസ്ഥാനത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ