തി​രു​വ​ന​ന്ത​പു​രം: ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും ജനുവരി മുതൽ നാവിക് നയിക്കും. കടലുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് വിവരങ്ങൾ അടിക്കടി ലഭ്യമാക്കാൻ ഐഎസ്ആർഒയുമായി ചേർന്ന് കേരള സർക്കാർ രൂപം നൽകുന്നതാണ് ഈ പദ്ധതി.

ബോ​ട്ടു​ക​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ഐ​എ​സ്ആ​ർ​ഒ പ്ര​ത്യേ​ക​മാ​യി വി​ക​സി​പ്പി​ക്കുന്ന 250 നാ​വി​ക് ഉപകരണങ്ങൾ ജ​നു​വ​രി​യി​ല്‍ സ​ര്‍​ക്കാ​രി​ന് ല​ഭി​ക്കും. 250 എ​ണ്ണം രണ്ടാം ഘട്ടമെന്ന നിലയിൽ ഫെ​ബ്രു​വ​രി​യി​ല്‍ ലഭിക്കും. ഇത്തരത്തിൽ ആ​യി​രം എ​ണ്ണം സംസ്ഥാന സർക്കാർ പ​ണം ന​ല്‍​കി വാ​ങ്ങും.

ഇതു കഴിഞ്ഞാൽ നാവികിന്റെ സാങ്കേതിക വിദ്യ പൊതുമേഖല സ്ഥാപനങ്ങൾക്ക് കൈമാറി ആവശ്യമായ അത്രയും നാവിക് ഉപകരണങ്ങൾ കേരളത്തിൽ തന്നെ നിർമ്മിക്കും. നാവിക് പ്രവർത്തനം ഏകോപിപ്പിക്കാൻ തിരുവനന്തപുരത്ത് അവിശ്രമം പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും.

ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. ഐഎസ്ആർഒയുടെ കാലാവസ്ഥ ഉപഗ്രങ്ങളിൽ നിന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുകളും ഈ കൺട്രോൾ റൂം വഴി എല്ലാ മത്സ്യത്തൊഴിലാളികളുടെയും ഫോണിലേക്ക് എത്തിക്കാനാണ് ശ്രമം.

ക​ട​ലി​ല്‍ 1500 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​വ​രെ​യു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും സ​ന്ദേ​ശം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. മ​ത്സ്യ ല​ഭ്യ​താ പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും, മ​ത്സ്യ​ത്തി​ന്‍റെ അ​ത​തു ദി​വ​സ​ങ്ങ​ളി​ലെ വി​ല അ​റി​യു​ന്ന​തി​നു​മു​ള​ള സം​വി​ധാ​ന​വും ഇ​തോ​ടൊ​പ്പം സ​ജ്ജീ​ക​രി​ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.