കൊച്ചിക്കായലില്‍ ചാടിയ യുവാവിനെ രക്ഷിച്ച് നാവികസേനാ ഉദ്യോഗസ്ഥര്‍

യുവാവ് കായലില്‍ ചാടിയതാണെന്നു മനസിലായതോടെ നാവികസേനാ ഉദ്യോഗസ്ഥൻ പാലത്തില്‍നിന്ന് എടുത്തുചാടി

കൊച്ചി: കൊച്ചി ഹാര്‍ബര്‍ പാലത്തില്‍നിന്നു കായലില്‍ ചാടിയ യുവാവിനെ നാവികസേനാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. പള്ളുരുത്തി സ്വദേശിയായ യുവാവിനെയാണു നാവികസേനാ ഉദ്യോഗരായ റിങ്കു, പ്രജാപതി എന്നിവര്‍ കായലില്‍ ചാടി രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണു സംഭവം.

നാവികസേനാ ലീഡിങ് എയര്‍ക്രാഫ്റ്റ്മാന്‍ റിങ്കു താമസസ്ഥലത്തുനിന്ന് ഡ്യൂട്ടിക്കായി നാവികസേനാ ആസ്ഥാനത്തേക്കു വരുന്നതിനിടെ പാലത്തില്‍ ജനക്കൂട്ടത്തെ കണ്ട് കാര്യമന്വേഷിക്കുകയായിരുന്നു. യുവാവ് കായലില്‍ ചാടിയതാണെന്നു മനസിലായതോടെ റിങ്കു പാലത്തില്‍നിന്ന് എടുത്തുചാടി. ഈ സമയം, ഞണ്ടിനെ പിടിക്കാന്‍ പാലത്തില്‍നിന്നു കെട്ടിത്തൂക്കിയിട്ട കയറില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു മന്‍സു.

യുവാവിനെ കായലില്‍ മുങ്ങിപ്പോകാതെ റിങ്കു പിടിച്ചുനിര്‍ത്തി. പിന്നാലെ ചാടിയ മറ്റൊരു നാവികസേനാ ഉദ്യോഗസ്ഥന്‍ പ്രജാപതിക്കൊപ്പം ചേര്‍ന്ന് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവരുടെ സഹായത്തോടെ യുവാവിനെ കരയ്ക്കുകയറ്റുകയായിരുന്നു.

കുടംബവഴക്കിനെത്തുടര്‍ന്നാണു യുവാവ് കായലില്‍ ചാടിയതെന്നാണു പൊലീസ് നല്‍കുന്ന വിവരം. സ്‌കൂട്ടറിലെത്തിയ യുവാവ് വണ്ടി പാലത്തില്‍ നിര്‍ത്തിയ ശേഷമാണു കായലില്‍ ചാടിയത്. ഭാര്യയും മറ്റു കുടുംബാംഗങ്ങളും പുറകെ എത്തുമ്പോഴേക്കും യുവാവ് കായലില്‍ ചാടിക്കഴിഞ്ഞിരുന്നുവെന്നാണു പൊലീസ് പറയുന്നത്. യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Naval sailors rescue man from kochi backwaters

Next Story
പള്ളിവരാന്തയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി
The moderation of comments is automated and not cleared manually by malayalam.indianexpress.com