ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, റീബില്‍ഡ് കേരള എന്നിവ ഏകീകരിക്കും; നവകേരളം കര്‍മ്മപദ്ധി രൂപീകരിക്കാൻ തീരുമാനം

വിദ്യാഭ്യാസ മിഷന്‍റെ പേര് ‘വിദ്യാകിരണം’ എന്ന് പുനര്‍നാമകരണം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

Kerala Election 2021, Kerala Election Result, Kerala Election Results 2021, KERALA POLL RESULT 2021, kerala election result live, kerala election result today, Election results, Election result 2021, India elections 2021, Kerala Election Results 2021, Kerala election updates, Kerala election live blog, Kerala election result, Kerala election news, Kerala election news English, Election news, LDF, UDF, Congress, CPI(M), CPIM, Pinarayi Vijayan, CM face LDF, CM face Congress, CM face UDF, Who will win Kerala assembly election, Kerala election winner, Ramesh Chennithala, Oommen Chandy, Rahul Gandhi, Sabarimala, Love jihad, Metroman E Sreedharan, K Surendran, IUML, Muslim League, Mani faction, PJ Joseph faction, Jose K Mani, 2021 Kerala Assembly election, Kerala election result May 2, Pinarayi government, Leader of Opposition Chennithala, How many seats LDF won in 2016, How many seats UDF won in 2016

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും ഉള്‍പ്പെടുത്തി ഏകോപിത നവകേരളം കര്‍മ്മപദ്ധി 2 രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വിദ്യാഭ്യാസ മിഷന്‍റെ പേര് ‘വിദ്യാകിരണം’ എന്ന് പുനര്‍നാമകരണം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂര്‍ത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കേണ്ടതിനാലുമാണ് വിദ്യാഭ്യാസ മിഷന്‍റെ പേര് ‘വിദ്യാകിരണം’ എന്ന് പുനര്‍നാമകരണം ചെയ്യുന്നതെന്ന് സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

നവകേരളം കര്‍മ്മപദ്ധതിയുടെ നടത്തിപ്പിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കണ്‍വീനറായും നവകേരളം കര്‍മ്മപദ്ധതി സെല്‍ രൂപീകരിക്കും. നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ജോ. കണ്‍വീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ സെല്ലിൽ അംഗങ്ങളാവും.

Read More: വാഹനമോടിക്കുമ്പോൾ ബ്ലൂടുത്ത് ഹെഡ്സെറ്റ്: ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടി

കര്‍മ്മപദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. 88 തസ്തികകള്‍ 3 വര്‍ഷത്തേക്കാണ് സൃഷ്ടിക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും ഒരു കോര്‍ഡിനേറ്ററെ നിയമിക്കുമെന്നും സർക്കാർ അറിയിച്ചു.

തന്ത്ര്യദിനാഘോഷം – മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും

2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍ – കൊല്ലം, വീണാജോര്‍ജ്ജ് – പത്തനംതിട്ട, സജി ചെറിയാന്‍ – ആലപ്പുഴ, വി.എന്‍ വാസവന്‍ – കോട്ടയം, റോഷി അഗസ്റ്റിന്‍ – ഇടുക്കി, പി. രാജീവ് – എറണാകുളം, കെ. രാജന്‍ – തൃശ്ശൂര്‍, കെ. കൃഷ്ണന്‍കുട്ടി – പാലക്കാട്, വി. അബ്ദുറഹിമാന്‍ – മലപ്പുറം, എ.കെ ശശീന്ദ്രന്‍ – കോഴിക്കോട്, അഡ്വ. പി.എ മുഹമ്മദ് റിയാസ് – വയനാട്, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ – കണ്ണൂര്‍, അഹമ്മദ് ദേവര്‍കോവില്‍ – കാസര്‍ഗോഡ് എന്നിങ്ങനെ അഭിവാദ്യം സ്വീകരിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് കെയുആര്‍ഡിഎഫ്സിയിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ബേക്കല്‍ റിസോര്‍ട്ട്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ പി.എസ്.സി യുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് പി.എസ്.സി റൂള്‍സില്‍ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച് കരട് ഭേദഗതി വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനിച്ചു.

Read More: വാക്സിന്‍ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; അഞ്ച് ലക്ഷം ഡോസ് കൂടി ലഭ്യമായി

മഞ്ചേശ്വരം താലൂക്കില്‍ കോയിപ്പാടി വില്ലേജില്‍ 1.96 ഏക്കര്‍ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി മത്സ്യത്തൊഴിലാളികള്‍ക്ക് കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള പുനര്‍ഗേഹം പദ്ധതിക്കായി ഫിഷറീസ് വകുപ്പിന് കൈമാറാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡിന്‍റെ സര്‍ക്കാര്‍ ഗ്യാരന്‍റി പരിധി 51.50 കോടി രൂപയില്‍ 100 കോടി രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.

കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലിന് ആവശ്യമായ പരുത്തി, വിളപ്പെടുപ്പ് കാലത്ത് വലിയതോതില്‍ വാങ്ങുന്നതിന് കണ്ണൂരിലെ കാനറാ ബാങ്ക് എസ് എംഇ ബ്രാഞ്ചില്‍ നിന്നും 2 കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്‍റി ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Navakeralam action paln merging life rebuild kerala ardram and haritha keralam vidyakiranam announced in kerala cabinet meeting

Next Story
വാഹനമോടിക്കുമ്പോൾ ബ്ലൂടുത്ത് ഹെഡ്സെറ്റ്: ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടിkerala police, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com