scorecardresearch

നവകേരള ഭാഗ്യക്കുറി: ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും, നറുക്കെടുപ്പ് ഒക്ടോബർ മൂന്നിന്

ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക്. ടിക്കറ്റ് വില 250 രൂപ. തുക പൂർണമായും ദുരിതാശ്വസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും

ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക്. ടിക്കറ്റ് വില 250 രൂപ. തുക പൂർണമായും ദുരിതാശ്വസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും

author-image
WebDesk
New Update
NavaKerala Bhagyakkuri Kerala Lottery

NavaKerala Bhagyakkuri Kerala Lottery

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനും, കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനും വേണ്ടിയുളള ധന സമാഹരണത്തിനുമായി സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന 'നവകേരള' ഭാഗ്യക്കുറി ടിക്കറ്റ് ഇന്ന് (സെപ്റ്റംബര്‍ 3) വിൽപ്പന ഉദ്ഘാടനം നടക്കും.

Advertisment

ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ (ജെന്‍ഡര്‍ പാര്‍ക്ക്) നടക്കുന്ന ചടങ്ങില്‍ രാവിലെ 10ന് ധനകാര്യമന്ത്രി ഡോ. ടി. എം. തോമസ് ഐസക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആദ്യ ടിക്കറ്റ് നല്‍കും. മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി. തിലോത്തമന്‍ ആദ്യ വിൽപ്പന നടത്തും.  ജനപ്രതിനിധികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

'നവകേരള' ഭാഗ്യക്കുറിയിലൂടെ പരമാവധി 85 കോടി രൂപ അറ്റാദായമായി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും ദുരിതാശ്വാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.

സാധാരണ ഭാഗ്യക്കുറിയില്‍ നിന്നും വ്യത്യസ്തമായി വലിയ സമ്മാനങ്ങള്‍ ഇല്ലാതെയാണ് 'നവകേരള' ഭാഗ്യക്കുറിയുടെ സമ്മാനഘടന നിശ്ചയിച്ചിട്ടുള്ളത്.

Advertisment

ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക് ലഭിക്കും. 5000 രൂപ വീതമുള്ള 100800 സമ്മാനങ്ങളും നല്‍കും. 250 രൂപയാണ് ടിക്കറ്റ് വില. ഒക്‌ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്.

ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാര്‍ക്ക് പുറമെ താൽപര്യമുളള വ്യക്തികള്‍, സന്നദ്ധ/സാംസ്‌കാരിക സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, ക്ലബുകള്‍, സ്‌കൂള്‍-കോളേജ് പി.ടി.എ.കള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ക്ക് 'നവകേരള' ഭാഗ്യക്കുറി വിൽപ്പനയ്ക്കായി താത്കാലിക ഏജന്‍സി നൽകും.

സൗജന്യമായാണ് ഏജന്‍സി ലഭിക്കുക. ഇതിനായി ചുമതലപ്പെട്ടവര്‍ ആധാര്‍ കാര്‍ഡ്/വിലാസം തെളിയിക്കുന്ന രേഖയുമായി അതത് ജില്ല/സബ് ഓഫീസില്‍ ബന്ധപ്പെടണം. ഇതിനായി പ്രത്യേക സംവിധാനം എല്ലാ ഭാഗ്യക്കുറി ഓഫീസുകളിലും ഒരുക്കിയിട്ടുണ്ട്. വിൽക്കുന്നവർക്ക് ടിക്കറ്റിന് 25 ശതമാനം ഏജന്‍സി കമ്മീഷന്‍ അനുവദിച്ചിട്ടുണ്ട്.

Kerala Floods Kerala Lottery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: