തിരുവനന്തപുരം: ബാങ്ക് സ്വകാര്യവൽക്കരണ നയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് രണ്ടാം ദിവസവും പൂർണം. പൊതുമേഖലാ -സ്വകാര്യ – വിദേശ- ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കിയത്. സംസ്ഥാനത്ത് ഏഴായിരം ശാഖകളിലായി 45,000 ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുത്തു.
അഡീഷണല്‍ സിഎല്‍സി തലത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16, 17 (നാളെയും മറ്റന്നാളും) തീയതികളിലാണ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യവ്യാപക പ്രതിഷേധത്തില്‍ പൊതുമേഖല, സ്വകാര്യ മേഖല, ഗ്രാമീൺ ബാങ്ക് മേഖല, വിദേശ ബാങ്കുകള്‍ എന്നിവ പൂർണമായും അടഞ്ഞു കിടക്കും.
കേന്ദ്ര സർക്കാർ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണ നീക്കം പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ബാങ്കിങ് നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രചരണ -പ്രക്ഷോഭങ്ങൾ തുടരുമെന്ന് ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പറഞ്ഞു.
Read More: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തല്‍: നിയമം, കാരണങ്ങള്‍, വിമര്‍ശനം