scorecardresearch
Latest News

രാജ്യവ്യാപക ബാങ്ക് പണിമുടക്ക് സംസ്ഥാനത്ത് പൂർണം

പണിമുടക്ക് നാളെയും തുടരും

Onam bank holidays, onam, onam 2021, happy onam, thiruvonam 2021 date

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുവാനുള്ള ബാങ്കിങ് നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത ദേശീയ ബാങ്ക് പണിമുടക്ക് സംസ്ഥാനത്ത് പൂർണം. പൊതുമേഖല – സ്വകാര്യ – വിദേശ- ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കിയത്. പണിമുടക്ക് നാളെയും തുടരും.

അഡീഷണല്‍ സിഎല്‍സി തലത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16, 17 (നാളെയും മറ്റന്നാളും) തീയതികളിലാണ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യവ്യാപക പ്രതിഷേധത്തില്‍ പൊതുമേഖല, സ്വകാര്യ മേഖല, ഗ്രാമീൺ ബാങ്ക് മേഖല, വിദേശ ബാങ്കുകള്‍ എന്നിവ പൂർണമായും അടഞ്ഞു കിടക്കും.

Also Read: എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിക വിപുലം, റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും: ആരോഗ്യ മന്ത്രി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Nationwide bank strike on december 16 and 17

Best of Express