ബാങ്ക് ആക്രമണം: എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തിൽ തിരുവനന്തപുരം എസ്ബിഐ ട്രഷറി ബ്രാഞ്ചില്‍ അക്രമം നടത്തിയ രണ്ട് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്കെതിരെ നടപടി. അശോകൻ, ഹരിലാൽ എന്നിവരെ സസ്‍പെൻഡ് ചെയ്തു. പൊലീസ് റിമാൻഡ് റിപ്പോർട്ട് വകുപ്പ് മേധാവികൾക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ വകുപ്പുതല നടപടിയെടുത്തിരിക്കുന്നത്. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ട്രഷറി ഓഫീസിലെ ക്ലാര്‍ക്കും എന്‍ജിഒ യൂണിയന്‍ ഏരിയാ സെക്രട്ടറിയുമാണ് അശോകൻ. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്‍ഡറും എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവുമാണ് ഹരിലാൽ. കഴിഞ്ഞ ദിവസം […]

national strike, ദേശീയ പണിമുടക്ക്, ബാങ്ക് ആക്രമണം,bank attack,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
ഫൊട്ടോ: നിതിൻ

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തിൽ തിരുവനന്തപുരം എസ്ബിഐ ട്രഷറി ബ്രാഞ്ചില്‍ അക്രമം നടത്തിയ രണ്ട് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്കെതിരെ നടപടി. അശോകൻ, ഹരിലാൽ എന്നിവരെ സസ്‍പെൻഡ് ചെയ്തു. പൊലീസ് റിമാൻഡ് റിപ്പോർട്ട് വകുപ്പ് മേധാവികൾക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ വകുപ്പുതല നടപടിയെടുത്തിരിക്കുന്നത്. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

ട്രഷറി ഓഫീസിലെ ക്ലാര്‍ക്കും എന്‍ജിഒ യൂണിയന്‍ ഏരിയാ സെക്രട്ടറിയുമാണ് അശോകൻ. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്‍ഡറും എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവുമാണ് ഹരിലാൽ. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇരുവരും ഇപ്പോൾ റിമാൻഡിലാണ്.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസംമാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ബ്രാഞ്ചിന് നേരെ പണിമുടക്ക് അനുകൂലികൾ ആക്രമണം നടത്തിയത്. ബാങ്കിനകത്ത്, മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ഇവർ അടിച്ചുതകർത്തിരുന്നു. സംഭവത്തിൽ ബാങ്ക് മാനേജർ കന്റോൺമെന്റ് പൊലീസിന് പരാതി നൽകി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: National strikeaction took against ngo leaders on bank attack

Next Story
ആലപ്പാട് ഖനനം: മുഖ്യമന്ത്രി ഇടപ്പെടുന്നു, ഉന്നതതല യോഗം വിളിച്ചുcm,മുഖ്യമന്ത്രി, pinarayi vijayan,പിണറായി വിജയന്‍, flights to gulf,ഗള്‍ഫിലേക്കുള്ള വിമാനം, flight ticket rate,വിമാന ടിക്കറ്റ് നിരക്ക്, flight ticket,വിമാന ടിക്കറ്റ്, kerala to gulf, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com