ബാങ്ക് ആക്രമണം: കൂടുതൽ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു

national strike, ദേശീയ പണിമുടക്ക്, ബാങ്ക് ആക്രമണം,bank attack,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
ഫൊട്ടോ: നിതിൻ

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തിൽ തിരുവനന്തപുരം എസ്ബിഐ ട്രഷറി ബ്രാഞ്ചില്‍ അക്രമം നടത്തിയ ഒരാൾക്ക് കൂടി സസ്പെൻഷൻ. പബ്ലിക് ഹെല്‍ത്ത് ലാബിലെ ബിജു രാജിനെ ആണ് ആരോഗ്യ വകുപ്പ് ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്. ഇന്ന് രാവിലെ സുരേഷ് ബാബു, സുരേഷ് കുമാർ, ശ്രീവത്സൻ എന്നിവരെയും സസ്പെൻഡ് ചെയ്തതിരുന്നു.

ഇവരുൾപ്പടെ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ജനുവരി 12ന് രണ്ട് എന്‍ജിഒ യൂണിയന്‍ നേതാക്കളെയും സസ്‍പെൻഡ് ചെയ്തിരുന്നു. അശോകൻ, ഹരിലാൽ എന്നിവരെയാണ് അന്ന് സസ്‍പെൻഡ് ചെയ്തത്.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസംമാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ബ്രാഞ്ചിന് നേരെ പണിമുടക്ക് അനുകൂലികൾ ആക്രമണം നടത്തിയത്. ബാങ്കിനകത്ത്, മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ഇവർ അടിച്ചുതകർത്തിരുന്നു. സംഭവത്തിൽ ബാങ്ക് മാനേജർ കന്റോൺമെന്റ് പൊലീസിന് പരാതി നൽകി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: National strike attack in sbi more ngo leaders suspended

Next Story
ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തേണ്ടതില്ല: വിഎസിന്റെ നിലപാട് തള്ളി സിപിഎംVS Achuthanandan
The moderation of comments is automated and not cleared manually by malayalam.indianexpress.com