ന്യൂഡൽഹി: സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങളെപ്പറ്റി വിശദീകരണം ആരാഞ്ഞ് കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. കേ​ര​ള​ത്തി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​യ​ക്കാ​നും ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​മു​ണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

വിഷയത്തിൽ നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾ ദൗർഭാഗ്യകരമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊല്ലപ്പെടുന്നത് ഏത് രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ ആണെങ്കിലും ഇല്ലാതാവുന്നത് മനുഷ്യജീവനാണ് എന്നും കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നുണ്ട്.

തിരുവനന്തപുരത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാർലമെന്റിൽ ഇന്നും ബഹളമായിരുന്നു. പിണറായി വിജയന് എതിരായ മോശം പരാമർശം സഭയെ ബഹളമയമാക്കി. തലസ്ഥാനത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി ഞായറാഴ്ച കേരളം സന്ദർശിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ