കൊച്ചി: ബാസ്കറ്റ് ബോൾ താരവും റെയിൽവെ ജീവനക്കാരിയുമായിരുന്ന കെ. സി. ലിതാരയുടെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ നൽകിയ പരാതിയിലാണ് നടപടി. കേസ് കമ്മിഷൻ ഈയാഴ്ച തന്നെ പരിഗണിക്കും.
സീനിയർ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും ലിതാരയുടെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം നൽകണമെന്നുമാണ് പരാതിയിലെ ആവശ്യം.
ലിതാര റെയിൽവെ കോച്ച് രവി സിംഗിൻ്റെ നിരന്തരമായ മാനസിക ശാരീരിക പീഡനത്തെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നും ഇതിന് റെയിൽവേക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്നും സലീം മടവൂർ നൽകിയ പരാതിയിൽ പറയുന്നു.
15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ള ലിതാരയുടെ കുടുംബത്തിന് റെയിൽവേ ഉചിതമായ നഷ്ട പരിഹാരം നൽകണം. റെയിൽവേ കോച്ചിൻ്റെ പീഡനം കാരണം ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കിൽ ലിതാര ധാരാളം മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിക്കുമായിരുന്നെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.
Also Read: തൃക്കാക്കരപ്പോരില്‍ പ്രധാന ചര്‍ച്ചയായി നടിയെ ആക്രമിച്ച കേസ്; ഫലിക്കുമോ ഭരണമുന്നണിയുടെ പ്രതിരോധം?