മലപ്പുറം: വേങ്ങരയിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തിൽ വൻ സംഘർഷം. സമരക്കാർക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആർ നഗറിലാണ് സംഭവമുണ്ടായത്.

പൊലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടയുകയും ചെയ്തു. റോഡിൽ ടയറുകളും മറ്റും കത്തിച്ച് സമരക്കാർ തൃശൂർ-കോഴിക്കോട് റോഡ് ഉപരോധിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

കല്ലെറിഞ്ഞ പ്രവർത്തകർ പ്രദേശത്തെ വീടുകളിലേക്ക് ഓടിക്കയറിയത് സംഘർഷം വ്യാപിക്കാൻ ഇടയായി. കല്ലെറിഞ്ഞവർക്കായി പൊലീസ് സമീപത്തെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെ പൊലീസുകാർ വീടുകളിൽ കയറി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതായി സമരക്കാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.