scorecardresearch

കൊല്ലത്ത് ദേശീയപാത ഇടിഞ്ഞു താഴ്ന്നു; റോഡിൽ വൻ ഗർത്തം; ഒഴിവായത് വൻ ദുരന്തം

സർവീസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ ഇതുവഴി കടന്നുപോവുകയായിരുന്ന സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങൾ കുടുങ്ങി

സർവീസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ ഇതുവഴി കടന്നുപോവുകയായിരുന്ന സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങൾ കുടുങ്ങി

author-image
WebDesk
New Update
Kollam Highway Accident

ചിത്രം: സ്ക്രീൻഗ്രാബ്

കൊട്ടിയം: കൊല്ലത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്നു വീണു. കൊല്ലം കൊട്ടിയത്തിനു സമീപം മൈലക്കാടാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം. ദേശിയപാത ഇടിഞ്ഞു താഴ്ന്ന് സർവീസ് റോഡിലേക്ക് മണ്ണ് വീണതിനെ തുടർന്ന് ഇതുവഴി കടന്നുപോവുകയായിരുന്ന വാഹനങ്ങൾ കുടുങ്ങി.

Advertisment

കടമ്പാട്ടുകോണം- കൊല്ലം സ്ട്രെച്ചിലാണ് ദേശിയപാതയുടെ പാർശ്വഭിത്തി തകർന്നത്. ഈ സമയം സർവീസ് റോഡിലൂടെ കടന്നുപോവുകയായിരുന്ന സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് പാളികളും പതിക്കാതെ ഇരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Also Read: 'പരാതി നല്‍കിയത് ഏറെ വൈകി; സെഷന്‍സ് കോടതി ഉത്തരവില്‍ പിഴവ്'; മുന്‍കൂര്‍ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ

അപകടത്തിൽപെട്ട വാഹനങ്ങളിൽ ഉണ്ടായിരുന്നവരെ ഉടൻ തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കുകളില്ല എന്നാണ് വിവരം. അശാസ്ത്രീയമായ നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. വെള്ളക്കെട്ട് നിറഞ്ഞതും ചതുപ്പ് നിലവുമായ പ്രദേശത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് നിർമാണം നടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. 

Also Read: ഭരണം നിലനിർത്താൻ എൽഡിഎഫ്, അട്ടിമറിയ്‌ക്കൊരുങ്ങി യുഡിഎഫും എൻഡിഎയും; തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം

ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ കരാർ കമ്പനിക്കും ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. മുൻപ് മലപ്പുറം ജില്ലയിലെ കൂടിക്കാട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയപാതയുടെ നിർമ്മാണത്തിലിരിക്കുന്ന ഭിത്തികൾ തകർന്നതും മറ്റും അപകടങ്ങളും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാനമായ അപകടം.

Read More: കെ. ജയകുമാറിന്റേത് ഇരട്ടപദവി; ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണം, ഹർജി

Accident National Highway Kollam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: