ആലപ്പുഴ: ദേശിയപാത പുനര്‍നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ച് വജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി എ.എം. ആരിഫ് എം.പി. “നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയാണ് ജി. സുധാകരന്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ പ്രശ്നം ഉണ്ടാകാം, അത് മുന്‍കൂട്ടി കാണാന്‍ മന്ത്രിക്ക് കഴിയണമെന്നില്ല. റോഡ് സഞ്ചാരയോഗ്യമാക്കണം എന്നതാണ് ആവശ്യം, ഇതില്‍ മറ്റ് ആഖ്യാനങ്ങല്‍ കാണേണ്ടതില്ല,” ആരിഫ് പറഞ്ഞു.
“ദേശിയപാതയിലെ കുഴികള്‍ നേരത്തെ തന്നെ ശ്രദ്ധയില്‍ പെട്ടതാണ്. സുധാകരന് മന്ത്രിയായിരുന്നപ്പോള്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്,” പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു
ജി.സുധാകരന് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടന്ന ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം.ആരിഫ് എം.പി. ഇതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ആരിഫ് കത്ത് നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്‍എച്ച് 66 ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെയുള്ള റോഡ് പുനര്നിര്മിച്ചതില് ക്രമക്കേടുണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്.
കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയതെങ്കിലും ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിനായിരുന്നു. അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.
2019 ലാണ് 23.6 കിലോ മീറ്ററിലുള്ള റോഡ് പുനര്‍നിര്‍മിച്ചത്. 36 കോടി രൂപ ചിലവഴിച്ച് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണം.
Also Read: പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നയമായി; അറിയാം സവിശേഷതകള്‍