മലപ്പുറം: ദേശീയപാത വികസനത്തിന് എതിരെ കടുത്ത പ്രതിഷേധം ഉയർന്ന വേങ്ങര എ.ആർ നഗറിൽ ഇന്നും സർവെ നടപടികൾ തുടരും. എ.ആർ.നഗർ വലിയപറമ്പില്‍ നിന്ന് ചേളാരി ഭാഗത്തേക്കുളള സർവെയാണ് ഇന്ന് നടക്കുക. . രാവിലെ എട്ടു മണിയോടെയാണ് സർവെ തുടങ്ങുക. ഇന്നലെ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ഇന്നലെ സംഘർഷത്തെ തുടർന്ന് വലിയപറമ്പ് മുതൽ അരീത്തോട് വരെയുള്ള ഒന്നേകാൽ ഏക്കർ സ്ഥലത്തെ സർവെ നടപടികൾ തത്ക്കാലം നിർത്തിവച്ചിരുന്നു.

ഈ മാസം പതിനൊന്നിന് മലപ്പുറത്ത് വിളിച്ചിട്ടുള്ള സർവ്വകക്ഷി യോഗത്തിൽ സമവായം ഉണ്ടാക്കിയ ശേഷം മാത്രമേ ഇവിടെ സർവെ പുനരാരംഭിക്കുകയുള്ളൂ. അതു കൊണ്ടു തന്നെ ഇനി സംഘർഷമുണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ