സിസ്റ്റർ ലിനിയ്ക്ക് കേന്ദ്ര സർക്കാരിന്റെ ആദരം

കേരളത്തില്‍ നിന്നുള്ള മൂന്ന് നഴ്‌സുമാര്‍ക്കാണ് സേവന മികവിനുള്ള പുരസ്‌ക്കാരം ലഭിച്ചത്

nurse lini, iemalayalam

ന്യൂഡല്‍ഹി: നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് കേന്ദ്രസര്‍ക്കാരിന്റെ ആദരം. മരണാനന്തര ബഹുമതിയായി ആരോഗ്യമന്ത്രാലയത്തിന്റെ ദേശീയ ഫ്ലോറൻസ് നൈറ്റിങ്കേല്‍ പുരസ്‌ക്കാരം സമ്മാനിച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. കേരളത്തില്‍ നിന്നുള്ള മൂന്ന് നഴ്‌സുമാര്‍ക്കാണ് സേവന മികവിനുള്ള പുരസ്‌ക്കാരം ലഭിച്ചത്.

നിപ വൈറസ് കേരളത്തെ കൊടും ഭീതിയിലാക്കിയ കാലത്ത് കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിട്ട രോഗികളെ സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെ ശുശ്രൂഷിച്ച്‌ സിസ്റ്റര്‍ ലിനി ഒടുവിൽ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. അതിനുള്ള ബഹുമതിയായാണ് ഈ പുരസ്‌ക്കാരം. ദേശീയതലത്തില്‍ ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്ന് ലിനിയുടെ സജീഷ് ഭർത്താവ് പ്രതികരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹെഡ് നഴ്‌സ് എന്‍ ശോഭന, കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ നഴ്‌സിങ് ഓഫിസര്‍ പി എസ് മുഹമ്മദ് സാലിഹ്, തിരുവനന്തപുരം സ്വദേശിനി ബ്രിഗ്രഡിയര്‍ പി ജി ഉഷാ ദേവി തുടങ്ങിയര്‍ മികച്ച സേവനത്തിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: National florence nightingale award for nurse lini

Next Story
ഷെഹ്‌ലയുടെ മരണം: ശാസ്ത്രീയ തെളിവുകളില്ലാതെ കേസ് എങ്ങനെ തെളിയിക്കുമെന്ന് ഹൈക്കോടതിShehala Sherin, ഷെഹല ഷെറിന്‍, Girl Died by Snake Bite in School,പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ മരണം, Bathery school girl snake bite, snake, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com